DCBOOKS
Malayalam News Literature Website

നിങ്ങളുടെ പെണ്‍സുഹൃത്തിന് ഒരു പുസ്തകം സമ്മാനിച്ചാലോ? വനിതാ ദിനത്തില്‍ മികച്ച ഓഫറുകളുമായി ഡി സി ബുക്‌സ്

എല്ലാവരുടെ ജീവിതത്തെയും ഏറെ സ്വാധീനിച്ച ഒരു സ്ത്രീ കഥാപാത്രം ഉണ്ടായിരിക്കാം. എന്നും ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മയോ, വാത്സല്യത്തോടെ ചേട്ടാ എന്നു വിളിച്ച് ഓടിയെത്തുന്ന സഹോദരിയോ, ഒരു ഫോണ്‍ കോളിന്റെ ദൂരത്തിലിരുന്നു സ്‌നേഹം പങ്കിടുന്ന കൂട്ടുകാരിയോ, സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നില്‍ക്കുന്ന ഭാര്യയോ…അങ്ങനെ ആരെങ്കിലുമൊക്കെ. അവരെയൊക്കെ ഓര്‍ക്കാനും നന്ദി പറയാനും ഈ വനിതാദിനത്തില്‍ എന്തുകൊണ്ട് വ്യത്യസ്തമായ ഒരു മാര്‍ഗം തിരഞ്ഞെടുത്തുകൂടാ? അവരോട് അവര്‍ നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഒരു പുസ്തകത്തിലൂടെ പറയാന്‍ കഴിഞ്ഞാലോ? ഈ വനിതാദിനത്തില്‍ അവര്‍ക്ക് ഒരു പുസ്തകം സമ്മാനിച്ചുകൊണ്ട് വായനയുടെ ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യാം. ഒരു പെണ്‍ എഴുത്തുകാരിയുടെ പുസ്തകമോ, ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ പുസ്തകങ്ങളോ… അങ്ങനെ നിങ്ങളെ സ്‌നേഹിക്കുന്ന, നിങ്ങള്‍ സ്‌നേഹിക്കുന്ന പെണ്‍മനസ്സുകള്‍ക്ക് പ്രചോദനമാകുന്ന പുസ്തകങ്ങള്‍ തന്നെയാകട്ടെ നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന വനിതാദിന സമ്മാനം. ഇതിനായി ഡി സി ബുക്‌സും നിങ്ങള്‍ക്കൊപ്പം ഉണ്ട്. വനിതാ ദിനത്തില്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വനിതകള്‍ക്കായോ, വനിതകളോ പുസ്‌കങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത പര്‍ച്ചേസില്‍ ഇരുപത് ശതമാനം വിലക്കുറവില്‍ പുസ്‌കങ്ങള്‍ സ്വന്തമാക്കാം. നാളെ തന്നെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തു.

ഓഫര്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രം

വ്യവസ്ഥകള്‍ ബാധകം*

Comments are closed.