വനിതകളും സംവരണവും
മുഖാമുഖം- ബൃന്ദ കാരാട്ട്/ധന്യ രാജേന്ദ്രന്‍ മൊഴിമാറ്റം: ചന്ദ്രന്‍ കോമത്ത് , ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ബില്ലിനെ എങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്? ‘നാരി ശക്തി വന്ദന്‍ അഥീനിയം’. ‘വന്ദന്‍ അഥീനിയം’ സ്ത്രീ ശക്തിയെ നമ്മള്‍ ആരാധിക്കുകയാണ് എന്ന് ബില്ലില്‍ പറയുന്നു. ഇതാണ് ബില്ല്. പക്ഷേ, ഞങ്ങള്‍ക്ക് ആരാധന ആവശ്യമില്ല. പുരുഷാധിപത്യ, മനുവാദപരമായ ആരാധനയുടെ ആവശ്യമില്ല. ഈ ബില്ലിനുവേണ്ടി സ്ത്രീകള്‍ പോരാടിയെന്നാണ് നമ്മള്‍ കേട്ടത്. പ്രാദേശിക തലത്തില്‍, പഞ്ചായത്ത് തലങ്ങളില്‍ സ്ത്രീകള്‍ പ്രാതിനിധ്യത്തിനുവേണ്ടി പോരാടി. അവര്‍ അതിനുവേണ്ടി നിരവധി വേലിക്കെട്ടുകള്‍ തകര്‍ത്തുകളഞ്ഞു. പക്ഷേ, ഇന്ന് നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ‘നാരി ശക്തി വന്ദന്‍’ എന്നാണ്. സഹോദരാ, ഹിന്ദുസ്ഥാനിലെ സ്ത്രീകള്‍ പറയുന്നത് ഞങ്ങള്‍ സ്ത്രീകളെ ആരാധനയില്‍നിന്ന് രക്ഷിക്കൂ എന്നാണ്.
സി. പി. ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും, മുന്‍ പാര്‍ലമെന്റ് അംഗവുമായ ബൃന്ദാ കാരാട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ രംഗത്തെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചും വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംസാരിക്കുകയാണ്. ‘ദ ന്യൂസ് മിനുറ്റി’ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രനാണ് ബൃന്ദയുമായി സംസാരിക്കുന്നത്.
ധന്യ രാജേന്ദ്രന്‍: വനിതാ സംവരണ ബില്‍ അവസാനം ഒരു യാഥാര്‍ത്ഥ്യമായി മാറി. ഇതിനെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്. ഇത് ഇപ്പോഴും പേപ്പറിലുള്ള ഒന്നാണോ, അതോ യഥാര്‍ത്ഥത്തിലുള്ള ഒന്നായോ?
ബൃന്ദ കാരാട്ട്: 2023 സപ്തംബറില്‍ പാര്‍ലമെന്റ് അംഗീകരിച്ച ഈ ബില്‍ വളരെയധികം വ്യത്യസ്തമാണ്. ഈ ബില്‍ സ്ത്രീകള്‍ വളരെനാള്‍ പോരാട്ടം നടത്തിയ തരത്തിലുള്ള ഒന്നായിരുന്നില്ല. 1996-നുശേഷം വനിതാസംവരണം ഒരു ആക്ട് ആയെങ്കിലും ഇത് നടപ്പിലാക്കപ്പെടുകയുണ്ടായില്ല. നമ്മള്‍ പ്രതീക്ഷിച്ചതും പോരാടിയതും ഉടനടി ബില്ല് പാസ്സാക്കാനാണ്. 2014-ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പിന്നിട്ടു. മാത്രമല്ല ഈ നിയമത്തില്‍ വളരെപ്രത്യേകമായ ഒരു വകുപ്പുണ്ട്. അത് മോദി ഗവണ്‍മെന്റ് കൂട്ടിച്ചേര്‍ത്തതാണ്. ഇതുപ്രകാരം ലോക്‌സഭാമണ്ഡലങ്ങളുടെ പുനഃനിര്‍ണയ പ്രക്രിയകള്‍ക്കു ശേഷം മാത്രമാണ് ആലോചിക്കുക. അതായത് അടുത്ത സെന്‍സസിനുശേഷം. 2021-ലെ സെന്‍സസ് നടന്നുകൊണ്ടിരിക്കുന്നു. ഇനി 2031-ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് മണ്ഡല പുനര്‍നിര്‍ണയത്തിന് മൂന്ന്, നാല് വര്‍ഷങ്ങള്‍ എടുക്കും. മനസ്സിലാക്കേണ്ട കാര്യം മോദി ഗവണ്‍മെന്റ് പുനഃപരിശോധിച്ചു. ഈ ബില്‍ അല്ലനമ്മള്‍ പോരാട്ടം നടത്തിയ വനിതാ സംവരണ ബില്‍. ബില്‍ പെട്ടെന്നുതന്നെ നടപ്പിലാക്കാനുള്ള മെക്കനിസമായിരുന്നു അതിലുണ്ടായിരുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് ഒരു വെര്‍ച്വല്‍ റിയാലിറ്റി (Virtual Reality) ആണെന്ന്. ഇത് കൃത്രിമമായ യുക്തിയോടെ, കൗശലത്തോടെനിര്‍മ്മിച്ചെടുത്ത ഒന്നാണ്. അത് ഒരു തരം പുരുഷാധിപത്യ വിലപേശല്‍ (Patriarchial bargain) ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ പുരുഷാധിപത്യ വിലപേശല്‍ എന്നു പറയുമ്പോള്‍ ചോദിക്കേണ്ട കാര്യം, 1996-നുശേഷം നാലു തവണ പാര്‍ലമെന്റില്‍ വെച്ചിട്ടും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെട്ടില്ല എന്ന കാര്യമാണ്. കാരണം അതിനു പിന്നില്‍ ഒരു യാഥാര്‍ത്ഥ്യമുണ്ട്. നമ്മുടെ സമൂഹത്തില്‍ അര്‍ഹതപ്പെട്ടതിലധികം അധികാരം കയ്യാളുന്ന ഒരു വിഭാഗമുണ്ടെന്നതാണ് അത്. അതാണ് ഇവിടെ വീണ്ടും പ്രവര്‍ത്തിച്ചത്. നിങ്ങള്‍ പറയുന്നു ബില്‍ പാസ്സാക്കിയെന്ന്. പക്ഷേ, മറുവശത്ത് വനിതാ സംവരണ ബില്‍ കൊണ്ടുവരികയാണെന്ന് പറഞ്ഞ് ഇപ്പോള്‍ നടപ്പാക്കില്ല എന്ന് പറയുന്നതിലൂടെ മെയ്ല്‍ ഷോവനിസവും സുപ്പീരിയോറിറ്റിയും പ്രകടിപ്പിക്കുന്നു. പക്ഷേ, പത്തുവര്‍ഷം ഇവര്‍ക്ക് ഭരിക്കാന്‍ കിട്ടി. അതിനാല്‍ ഇതൊരു പുരുഷാധിപത്യവിലപേശലാണ്. ഇതാണ് ഞാന്‍ മനസ്സിലാക്കിയ കാര്യം.
പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.