DCBOOKS
Malayalam News Literature Website

മാധ്യമങ്ങള്‍ ഇനി സത്യം പറയില്ലേ?

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ചര്‍ച്ച- ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ്, വിനോദ് കെ. ജോസ്,എന്‍.പി. ഉല്ലേഖ് / കെ.കെ. ഷാഹിന

ജോണ്‍ ബ്രിട്ടാസ്: നമ്മുടെ തൊട്ടയല്‍പക്കമായ കര്‍ണാടകയില്‍ ഹിജാബ് എന്ന വിഷയത്തില്‍ ചര്‍ച്ച വന്നു. ഹിജാബ് അപ്പോഴെന്താണ്? ഒരു സെക്കുലര്‍ സ്‌പേസില്‍ ഇങ്ങനെയുള്ള മതചിഹ്നങ്ങള്‍ പാടുണ്ടോ എന്നതു സംബന്ധിച്ചു വലിയ സംവാദങ്ങള്‍ പാടുണ്ടോഎന്നതു സംബന്ധിച്ചു വലിയ സംവാദങ്ങള്‍ ഡല്‍ഹിയിലെ പത്രങ്ങള്‍ നടത്തി. എഡിറ്റോറിയല്‍ നടത്തി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി ഒരു മതചിഹ്നം ഇട്ടുകൊണ്ടാണ് സെക്രട്ടറിയേറ്റില്‍ പോയിരിക്കുന്നത്. ഞാനുദ്ദേശിക്കുന്നത് യോഗി ആദിത്യനാഥ്. സന്ന്യാസിവേഷത്തില്‍ ആണ് സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നത്. ഒരു പ്രശ്‌നവും ആര്‍ക്കുമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പുരോഹിതന്റെ വേഷം കെട്ടിയിട്ടാണ് പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത്.

‘ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത്തകര്‍ച്ച’ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിന്ന്. സോഷ്യല്‍ മീഡിയയുടെ ഇഷ്ടപ്പെട്ട വിഷയംകൂടിയാണിത്്. നമ്മള്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്ന സാഹചര്യം ഒരുപക്ഷേ, ലോകത്തിലെതന്നെ ‘ദിമോസ്റ്റ് ഡെയ്ഞ്ചറസ് പ്ലെയ്സ് ഫോര്‍ ജേണലിസം’ എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കാലത്താണ്. ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ പത്രസ്വാതന്ത്ര്യസൂചികയിലെ സ്ഥാനം എന്നു പറയുന്നത് 150 ആണ്. 2020-ല്‍ ഇത് 142 ആയിരുന്നു.

ഈ വിശ്വാസ്യത credibility തകര്‍ന്നതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണോ? മറ്റാര്‍ക്കൊക്കെ അതില്‍ പങ്കുണ്ട്? വേറെ ആരൊക്കെയാണ് ഈയവസ്ഥയുടെ സ്റ്റേക് ഹോള്‍ഡേഴ്സ്. ഇതെല്ലാം നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ നമുക്കറിയാം നമ്മുടെ നാട്ടിലെ ഒരു സാഹചര്യത്തില്‍ യാതൊരു ഒളിവും മറവും ഇല്ലാതെതന്നെ മാധ്യമങ്ങള്‍ വളരെ കൃത്യമായി പക്ഷം പിടിക്കുന്ന, ഏതെങ്കിലും ഒരാശയത്തിന്റെ പ്രചാരകരായി മാറുന്ന ഒരു അവസ്ഥയുണ്ട്. ഈയൊരു സാഹചര്യത്തിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്തിയതിനെക്കുറിച്ചാണ് നമ്മളിന്നു ചര്‍ച്ചചെയ്യുന്നത്. ഇങ്ങനെ പറയുമ്പോള്‍തന്നെ ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും നമുക്ക് പ്രതീക്ഷയര്‍പ്പിക്കാനാവാത്ത തരത്തില്‍ തകര്‍ന്നുപോയി എന്നൊരു അര്‍ത്ഥം ഉണ്ടോ? അങ്ങനെയൊരു സാഹചര്യം യഥാര്‍ത്ഥത്തില്‍ ഉണ്ടോ?

എന്തായാലും ഇന്നീ വിഷയത്തെക്കുറിച്ച് സംസാരിക്കാനും ചര്‍ച്ച ചെയ്യാനും യോഗ്യരായ വ്യക്തികള്‍തന്നെയാണ് നമ്മോടൊപ്പം ഉള്ളത്. നമ്മുടെ പാര്‍ലമെന്റംഗം ജോണ്‍ ബ്രിട്ടാസില്‍നിന്നുതന്നെ തുടങ്ങാം.

ജോണ്‍ ബ്രിട്ടാസ്: ഷാഹിന തുടങ്ങിവച്ച ഒരു കാര്യത്തിലാണ് എനിക്കു സംസാരിക്കുവാനുള്ളത്. ഒരുപക്ഷേ, ഇന്ന് ഇതുപോലെയുള്ള ഒരുസെഷന്‍ ഇവിടെ ചേരാനുള്ള കാരണംതന്നെ ഇന്ത്യയിലെ മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു വിചാരണയ്ക്ക് വിധേയമാകണം എന്നതുകൊണ്ടുതന്നെയാണ്.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.