‘കുട്ടികള്‍ക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ‘; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍ നാളെ ഡോ.ഷിംന അസീസും ഹബീബ് അഞ്ജുവും
ഡി സി ബുക്‌സ് ബുക്ക്മാര്‍ക്ക് വീഡിയോ സീരീസില്‍ നാളെ (8 മാര്‍ച്ച് 2022) ‘കുട്ടികള്‍ക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഡോ.ഷിംന അസീസും ഹബീബ് അഞ്ജുവും സംസാരിക്കുന്നു. ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് യൂട്യൂബ് പേജുകളിലൂടെ വായനക്കാര്‍ക്കും പങ്കെടുക്കാം.
ടീനേജ് പ്രായക്കാര്‍ക്കും, ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകമാണ് ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ . സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.
Stay tuned; https://bit.ly/3z5x52e, https://bit.ly/3A7uiqu
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.