DCBOOKS
Malayalam News Literature Website

മുഴുവൻ സംഖ്യകളും പകുതി സത്യങ്ങളും

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദി ഒന്ന് ‘തൂലിക’യിൽ നടന്ന സെഷനിൽ ‘ഓൾ നമ്പഴ്‌സ് ആൻഡ് ഹാഫ് ട്രൂത് ‘ എന്ന പുസ്തകത്തെ കുറിച്ച് നടന്ന ചർച്ചയിൽ രുക്മിണി എസ്., നീലകണ്ഠൻ ആർ. എസ്. എന്നിവർ പങ്കെടുത്തു.

കോവിഡ് കാലത്ത് മീഡിയ എടുത്ത പരിശ്രമത്തെക്കുറിച്ചും ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാനുള്ള കഠിന പരിശ്രമത്തെക്കുറിച്ചും ചർച്ച നടന്നു. കുറ്റകൃത്യം, രാഷ്ട്രീയം, ആരോഗ്യ സംരക്ഷണം, നഗരവൽക്കരണം എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നും രണ്ട് ദശാബ്ദക്കാലത്തെ കഥകൾ ഉൾക്കൊള്ളുന്ന തന്റെ അനുഭവം മുൻ‌നിരയിലേക്ക് കൊണ്ടുവരികയാണ് ഇതിലൂടെയെന്നും എഴുത്തുക്കാരി രുക്മിണി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ മനസ്സിലാക്കാൻ ഒരു ചട്ടക്കൂട് വികസിപ്പിക്കണം എന്ന ആശയം ചർച്ചയിലൂടെ മുന്നോട്ട് വെച്ചു. ഒരു കഥയും ഡാറ്റയും എങ്ങിനെ ബന്ധിപ്പിക്കാൻ കഴിയുമെന്നതിനെക്കുറിച്ചും വേദിയിൽ  ചർച്ചചെയ്യപ്പെട്ടു.

Comments are closed.