ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോള്‍
കേരള സാഹിത്യോത്സവത്തിന്റെ ആദ്യദിനത്തില്‍ വേദി രണ്ട് അക്ഷരത്തില്‍ Who Shot My Word എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് രവി ഡി സി നേതൃത്വം വഹിച്ച ചര്‍ച്ചയില്‍ ആനന്ദ് പത്മനാഭന്‍, കെ. സച്ചിദാന്ദന്‍, പ്രശസ്തി രസ്‌തോകി എന്നിവര്‍ പങ്കെടുത്തു.
സെന്‍സര്‍ഷിപ്പും സെന്‍സര്‍ഷിപ്പിന്റെ വിവിധ ഘടകങ്ങളായ ജാതിയും വര്‍ഗ്ഗീയ ശക്തിയും, ഏകാതിപത്യം, മതപരമായ സ്ഥാപനങ്ങള്‍, ധാര്‍മിക നയം എന്നീ വിഷയങ്ങളെപ്പറ്റി കെ. സച്ചിദാനന്ദന്‍ ആധികാരികമായി സംവദിച്ചു. കേരള സാഹിത്യോത്സവം ഏതു വിഷയത്തെ സംബന്ധിച്ചും തുറന്ന ചര്‍ച്ചയ്ക്കുള്ള വേദിയാണെന്നും എസ്. ഹരീഷിന്റെ മീശ എന്ന രചന പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രചനകള്‍ ഉടലെടുക്കുമ്പോള്‍ വായനക്കാരുടെ എണ്ണവും കൂടുമെന്ന് രവി ഡി സി അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഇ.ബുക്ക് സംവിധാനങ്ങളും മറ്റും പുരോഗമിച്ചതിനാല്‍ യുവതലമുറ വായനയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് പ്രശസ്തി രസ്‌തോക്കി അഭിപ്രായപ്പെട്ടു.
മൗലികവാദികളുടെ കടന്നുകയറ്റം വിദ്യാഭ്യാസ സംവിധാനത്തില്‍ വളരെ മാറ്റങ്ങള്‍ ചെലുത്തി, ചെറുപ്രായത്തില്‍ വലിയ മാനങ്ങള്‍ നല്‍കാതെ ചെറിയ വീക്ഷണത്തില്‍ പൊതുവിദ്യാഭ്യാസം നടപ്പിലാക്കി എന്ന് പ്രശസ്തിയും സ്വസ്ഥാനങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ചിറക്കിയിരുന്നത് എന്ന്് ആനന്ദ് പത്മനാഭനും അഭിപ്രായപ്പെട്ടു.
നിഷേധിക്കപ്പെടുന്ന ആവിഷ്‌കാര, സംസാര സ്വാതന്ത്ര്യത്തെയും ഇന്നത്തെ സമൂഹത്തിലെ അതിന്റെ ആവശ്യകതയെയും ഊന്നല്‍ നല്‍കിക്കൊണ്ട് ചര്‍ച്ച അവസാനിച്ചു.
Comments are closed.