നിങ്ങള്‍ വൈറസിന് അതീതരല്ല, ചെറുപ്പക്കാരിലും മരണസാധ്യതയെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് യുവാക്കളെയും ബാധിക്കാമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ലോകാരോഗ്യ സംഘടന. വിരുന്നില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കൊറോണ മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‌പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി അങ്ങനല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്കൊരു സന്ദേശമുണ്ട്. നിങ്ങള്‍ അജയ്യരല്ല. നിങ്ങളേയും വൈറസ് കീഴടക്കാം. ദിവസങ്ങളോളം ആശുപത്രിയയില്‍ തളച്ചിടാനോ ജീവന്‍ നഷ്ടപ്പെടുത്താന്‍ ഈ വൈറസിന് കഴിയും. ഒരു പക്ഷെ നിങ്ങളെ ബാധിച്ചില്ലെങ്കിലും മറ്റൊരാളുടെ മരണത്തിന് നിങ്ങള്‍ കാരണമായേക്കാം. അതിനാല്‍ എവിടെയൊക്കെ സഞ്ചരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ജനറല്‍ തെദ്രോസ് അദനോം ഗുട്ടറോസസ് പറഞ്ഞു.
Comments are closed.