Who are you to rule us? സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രകാശ് രാജിന്റെ ചോദ്യം…വീഡിയോ കാണൂ…
രാജ്യം ഭരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട പ്രധാന വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടുകയാണെന്ന് നടന്‍ പ്രകാശ് രാജ്. കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തെ യുവതലമുറയുടെ ഭാവിയും വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യുവതലമുറ തെരുവിലിറങ്ങട്ടെ, പ്രതിഷേധിക്കട്ടെ, അവരില്‍ നിന്നും സ്വരങ്ങളുയരട്ടെ.
രാഷ്ട്രീയക്കാരുടെ ധാര്‍മ്മികത എന്താണ്? അവര്‍ നമ്മെ ഭരിക്കുന്നു എന്ന് പറയുന്നു, നമ്മെ ഭരിക്കാന്‍ അവര്‍ ആരാണ്?, രാജ്യം ഭരിക്കുന്ന രാജാവോ? ഭരണത്തില്‍ അതല്ലേ നടക്കുന്നത്. അവര്‍ തെളിച്ച പാതയിലൂടെ നാം ആട്ടിന്‍പറ്റങ്ങളെ പോലെ നടക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്ത് കഴിയ്ക്കണമെന്നും എന്ത് കുടിയ്ക്കണമെന്നും അവര്‍ തീരുമാനിക്കുന്നു. ഇങ്ങനെയുള്ള വിഷയങ്ങളെ ചോദ്യം ചെയ്യണം. അതിന് യുവതലമുറയില്‍ നിന്ന് ശബ്ദമുയരണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെടുന്നു.
2018 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ Do we need a film censor ? എന്ന വിഷയത്തില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനുമായി നടത്തിയ സംവാദത്തിലാണ് പ്രകാശ് രാജ് തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. വീഡിയോ കാണൂ…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിനായി സന്ദര്‍ശിയ്ക്കുക http://www.keralaliteraturefestival.com/registration/
Comments are closed.