DCBOOKS
Malayalam News Literature Website

‘വൈറ്റ് സൗണ്ട്’ വി.ജെ.ജയിംസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

പ്രശസ്ത എഴുത്തുകാരൻ വി.ജെ ജയിംസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘വൈറ്റ് സൗണ്ട്’  പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച Textപുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

വ്യാജബിംബങ്ങളായി മാറുന്ന വ്യക്തിക്കും കുലത്തിനും അധികാരസ്ഥാനങ്ങള്‍ക്കും നേര്‍ക്ക് തൊടുക്കുന്ന സൂക്ഷ്മവേധികളായി മാറുന്ന കഥകളാണ് വി ജെ ജയിംസിന്റേത്. രാഷ്ട്രീയപരവും സാമൂഹികവും വൈയക്തികവുമായ ജ്യാമിതീയരൂപങ്ങളില്‍ സമകാലിക ജീവിതങ്ങളെ അടുക്കിവയ്ക്കുന്ന കൈത്തഴക്കം വന്ന രചനകളാണ് ഇവ. സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാതാളക്കരണ്ടി പൂച്ചക്കണ്ണുള്ള പട്ടി, വൈറ്റ് സൗണ്ട്. വ്യാജബിംബം, വെള്ളിക്കാശ്, ഇരുട്ടുകുത്തി, പളനിവേല്‍ പൊന്‍കുരിശ് എന്നിങ്ങനെ 7 കഥകളാണ് ‘വൈറ്റ് സൗണ്ട്’ എന്ന സമാഹാരത്തിലുള്ളത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Leave A Reply