ഗോതമ്പുപ്രഥമന്‍
ഗോതമ്പുപ്രഥമന്‍
ചേരുവകള്‍
1. ഗോതമ്പ് – 500 ഗ്രാം
2. ശര്‍ക്കര – 800 ഗ്രാം
3. തേങ്ങ – 4 എണ്ണം
പാകം ചെയ്യുന്ന വിധം
ഗോതമ്പ് 1/2 ഗ്ലാസ് വെള്ളം തളിച്ച് മിക്‌സിയില്‍ ഒന്നടിച്ച് ഉമി കളഞ്ഞ് കഴുകി വൃത്തിയാക്കി മയത്തില്‍ വേവിക്കുക. തേങ്ങാപ്പാല്‍ പിഴിഞ്ഞു മാറ്റിവെയ്ക്കുക. വെന്ത ഗോതമ്പിലേക്ക് ശര്‍ക്കര ചേര്‍ത്തു തിളപ്പിക്കുക. ആദ്യം മൂന്നാം പാല്‍ ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞ് രണ്ടാം പാല്‍ ചേര്‍ത്തു തിളപ്പിക്കുക. നന്നായി കുറികി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇറക്കി ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തിളക്കി അടച്ചുവെക്കുക.
കടപ്പാട് നമ്പൂതിരി പാചകം, പത്മിനി അന്തര്‍ജ്ജനം
Comments are closed.