DCBOOKS
Malayalam News Literature Website

അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്കടുത്ത് ഭഗവത്ഗീത; വിവാദവുമായി ഹൈന്ദവസംഘടനകള്‍

KALAM--STU

എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായി രാമേശ്വരത്ത് സ്ഥാപിച്ച സ്മാരകവും വിവാദത്തിലകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 27 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കലാമിന്റെ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. ഇവിടെ വീണ വായിച്ച് ചിരിച്ചിരിക്കുന്ന കലാമിന്റെ പ്രതിമയ്ക്ക് താഴെ വെച്ചിരുന്ന ഭഗവത്ഗീതയാണ് വിവാദത്തിന് ഇടയാക്കിയത്. ഭഗവത്ഗീതയെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കുന്നതിനായി കലാമിന്റെ ബന്ധുക്കള്‍ ബൈബിളിന്റേയും, ഖുറാന്റേയും കോപ്പി ഇവിടെ വെച്ചെങ്കിലും പ്രശ്‌നം അവിടേയും നിന്നില്ല.

ഭഗവത്ഗീതയ്‌ക്കൊപ്പം ഖുറാനും, ബൈബിളും വയ്ക്കുന്നതിനെ എതിര്‍ത്ത് പ്രാദേശിക ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തി. ബൈബിളും, ഖുറാനും ഇവിടെ വയ്ക്കാന്‍ അനുവാദമില്ലെന്നാണ് ഇവരുടെ വാദം. ഹിന്ദു മക്കല്‍ കക്ഷി എന്ന പ്രാദേശിക പാര്‍ട്ടി ബൈബിളും, ഖുറാനും കലാമിന്റെ പ്രതിമയ്ക്ക് താഴെ വയ്ക്കുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ കലാമിന്റെ പ്രതിമയ്ക്ക് താഴെ എന്തിനാണ് ഭഗവത്ഗീത കൊത്തിവെച്ചിരിക്കുന്നതെന്ന ചോദ്യമാണ് വൈകോയുടെ എംഡിഎംകെയും പിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രിയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.

അതേസമയം, ഭഗവത്ഗീതയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് കലാമിന്റെ ബന്ധുക്കള്‍ പറയുന്നു. സ്മാരകം നിര്‍മിച്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഭഗവത്ഗീത സ്ഥാപിച്ചത് ദുരുദ്ധേശത്തോടെയല്ല എന്ന് കലാമിന്റെ കുടുംബാംഗങ്ങളായ ഷെയ്ക് ദാവൂദും, സലീമും പ്രതികരിച്ചു.

Comments are closed.