‘എൻ. എഫ്. ടി.’ ഒരു ആഡംബരമാണ്
“നോൺ ഫംഗബിൾ ടോക്കൺ ഒരു ആവശ്യവുമല്ല , അത് ഒരു ആഡംബരം മാത്രമാണെന്ന് അമേരിക്കൻ സംരംഭകനും ക്രിപ്റ്റോ ഇവാഞ്ചലിസ്റ്റുമായ നിതിൻ ഈപ്പൻ അഭിപ്രായപ്പെടുന്നു. ഒരു വസ്തുവിന് അതിന്റേതായ മൂല്യമുള്ള മറ്റൊരു വസ്തുവുമായി വിൽക്കുന്നതിന് ഫംഗബിൾ എന്നും എന്നാൽ, ആ വസ്തു പകരം മറ്റൊരു വസ്തുവുമായി വില്ക്കാൻ കഴിയാത്തതിനെ നോൺ ഫംഗബിൾ ആയും എൻ. എഫ്. ടി. യിൽ തരംതിരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു നിതിൻ ഈപ്പൽ സംവാദം ആരംഭിച്ചത്. ലാഭമോ നഷ്ടമോ നൽകിയേക്കാവുന്ന ക്രിപ്‌റ്റോഗ്രാഫിക് ആസ്തികളാണ് എൻ.എഫ്.ടി.എൻ.എഫ്.ടി. വന്നതുകൊണ്ട് കലാകാരന്മാർക്ക് കിട്ടിയ നേട്ടങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം കൂടുതൽ സംസാരിച്ചത്.
Comments are closed.