DCBOOKS
Malayalam News Literature Website

ഉത്തരവാദിത്വത്തോട് കൂടിയ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യം: ബി.മുരളി

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. 2019-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ബൈസിക്കിള്‍ റിയലിസം’ എന്ന കഥാസമാഹാരത്തെക്കുറിച്ച് ബി. മുരളി സംസാരിച്ചത് പുനപ്രസിദ്ധീകരിക്കുന്നു

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ തോന്നുന്നതെന്തും എഴുതിവെച്ച് അതില്‍നിന്ന് മാറി നില്‍ക്കുകയല്ല, ഉത്തരവാദിത്വത്തോടു കൂടിയ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യമെന്ന് ബി.മുരളി. ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവനവന് അവനവനെ തന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മറ്റൊരാള്‍ക്ക് എങ്ങനെയാണ് ഒരാളുടെ രഹസ്യം കണ്ടെത്താനാവുക. ഈ അന്വേഷണമാണ് ബൈസിക്കള്‍ റിയലിസം എന്ന സമാഹാരത്തിലൂടെ നടത്തിയിരിക്കുന്നത്. വേലായുധനാശാന്‍ അഞ്ചാറു വര്‍ഷം ചരിത്രത്തില്‍നിന്ന് കാണാതായി. അത് അന്വേഷിച്ചുപോകുന്നതാണ് കഥ. സൈക്കിള്‍ പ്രിയനായ അയാള്‍ ബോംബെയിലേക്കാണ് പോയത്. അവിടെ സായിപ്പിന്റെ ശിങ്കിടിയായി കൂടിയ അയാളെ ഒന്നാം ലോകമഹായുദ്ധ കാലത്ത് അയാള്‍ കൂടെ കൊണ്ടുപോകുന്നു. സൈക്കിള്‍ തുടച്ചും ചവിട്ടിയും പൊട്ടനെ പോലെ കഴിഞ്ഞ അയാള്‍ യുദ്ധാനന്തരം നാട്ടിലെത്തുന്നു. എന്നാല്‍ ഒരാള്‍ മണ്ടനാണ് എന്ന് മറ്റൊരാള്‍ക്ക് എങ്ങനെയാണ് പറയാനാവുക എന്ന ചിന്തയുടെ തുടര്‍ച്ചയാണ് ഈ കഥയുടെ രണ്ടാം ഭാഗം. ആ കഥയില്‍ പൊട്ടനായി അഭിനയിച്ച് ബ്രിട്ടന്റെ പരാജയത്തിന് കാരണക്കാരനാകുന്ന വേലായുധനാശാന്‍ എന്ന സ്വാതന്ത്ര്യസമര നായകന്റെ ചരിത്രമായി കഥമാറുന്ന വ്യത്യസ്തമായ ആവിഷ്‌കാരങ്ങളാണ് ബൈസിക്കിള്‍ റിയലിസത്തിലെന്ന് ബി.മുരളി അഭിപ്രായപ്പെട്ടു.

Comments are closed.