യുദ്ധവും സ്ത്രീകളും
ചര്‍ച്ച- ഉര്‍വശി ബൂട്ടാലിയ/സുധാ മേനോന്‍/ജെ ദേവിക മൊഴിമാറ്റം: ജോസഫ് കെ ജോബ്, ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഉര്‍വശി ബൂട്ടാലിയ: സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്നതും യുദ്ധമുഖത്ത് സംഭവിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍, സ്വാധീനത്തിന്റെ കാര്യത്തിലും പങ്കാളിത്തത്തിന്റെ കാര്യത്തിലും ബന്ധമുണ്ട് എന്ന് കാണാം. ആരാണ് ഇതിന്റെയൊക്ക ഉത്തരവാദിത്വം വഹിക്കുക എന്നതും ഫെമിനിസത്തിന്റെ ആഴമേറിയ അന്വേഷണ പരിധിയിലേക്ക് വരുന്നുണ്ട്. അതോടൊപ്പംതന്നെ ലൈംഗികാക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഇവിടെ അന്വേഷണവിഷയമാകുന്നു. യുദ്ധസമയത്ത് എന്താണോ സംഭവിക്കുന്നത് അതുതന്നെയാണ് അനുദിനമുള്ള ലൈംഗികാതിക്രമങ്ങളിലും അതുപോലെയുള്ള മറ്റു സന്ദര്‍ഭങ്ങളിലും സംഭവിക്കുന്നത്.
ഇന്ത്യയില്‍ സ്ത്രീവാദപ്രസ്ഥാനത്തിന് തുടക്കമിട്ട എഴുത്തുകാരിയും ആക്ടിവിസ്റ്റും പ്രസാധകയുമാണ് ഹരിയാന സ്വദേശിയായ ഉര്‍വശി ബൂട്ടാലിയ. അഞ്ചു പതിറ്റാണ്ടുകാലമായി ഫെമിനിസ്റ്റ് ആശയപ്രചാരത്തിനും പുസ്തകപ്രസാധനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഉര്‍വശി, ഇന്ത്യാവിഭജനത്തിന്റെ മറുപുറദൃശ്യങ്ങളെ അനാവരണം ചെയ്തു രചിച്ച ‘മൗനത്തിന്റെ മറുപുറവും ഇന്ത്യാവിഭജനത്തിന്റെ ശബ്ദങ്ങളും’ എന്ന പുസ്തകവും കശ്മീരിന്റെ ടും മുറിവുകളെ ആവിഷ്‌കരിച്ച ‘കശ്മീരില്‍നിന്നുള്ള സ്ത്രീശബ്ദങ്ങള്‍’ എന്ന പുസ്തകവും ആഗോളപ്രശസ്തമാണ്.
ദക്ഷിണേഷ്യയിലെ യുദ്ധ-സംഘര്‍ഷ-കലാപബാധിത പ്രദേശങ്ങളിലെ ഇരകളായ സ്ത്രീകളുടെ സാമ്പത്തികശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയുടെ അമരത്ത് പ്രവര്‍ത്തിച്ച സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ അനുവാചകശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്.
അദ്ധ്യാപിക, സാമൂഹ്യവിമര്‍ശക, ചരിത്രപണ്ഡിത, സ്ത്രീവാദ എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായ ഡോ. ജെ. ദേവികയാണ് കെ എല്‍ എഫിന്റെ ഏഴാം പതിപ്പിലെ ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍.
ജെ ദേവിക: യുദ്ധത്തെക്കുറിച്ച് സ്ത്രീകള്‍ എഴുതുന്നതെന്തെന്നും എങ്ങനെയാണ് സ്ത്രീകള്‍ യുദ്ധത്തിന്റെ ഭാഗഭാക്കാകുന്നത് എന്നുമാണ് നാമിന്ന് ചര്‍ച്ച ചെയ്യുന്നത്. യുദ്ധമൊരുക്കുന്ന സംഘര്‍ഷസാഹചര്യങ്ങളെക്കുറിച്ച് ഇംഗ്ലിഷിലും മലയാളത്തിലുമായി വ്യത്യസ്തമായ വീക്ഷണകോണിലൂടെ എഴുതിയിട്ടുള്ളവരാണ് എന്നോടൊപ്പം ഇവിടെ ഇരിക്കുന്നത്. ഇവരെ രണ്ടുപേരെയും വായിച്ചിട്ടുള്ളവര്‍ക്ക് ഇവരുടെ കൃതികള്‍ ഏറെ സുപരിചിതമാണ്. സാധാരണഗതിയില്‍ യുദ്ധകാലം/സമാധാനകാലം എന്ന രീതിയില്‍ നാം ഉണ്ടാക്കാറുള്ള വിഭജനം, സ്ത്രീയുടെ വീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ താല്‍ക്കാലികവും അവ്യക്തവുമാണെന്ന് യുദ്ധത്തെ സംബന്ധിച്ച് ഫെമിനിസ്റ്റ് ഇന്റര്‍നാഷണല്‍ സൈദ്ധാന്തികര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനെ ആസ്പദമാക്കി ഈ ചര്‍ച്ച ആരംഭിക്കാമെന്നു വിചാരിക്കുന്നു. യുദ്ധകാലത്തും സമാധാനകാലത്തും പുരുഷാധിപത്യത്തിന് ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും അതെന്നും വ്യത്യാസപ്പെടാതെ നിലനില്‍ക്കുകയാണ്. രൂപത്തിലും തീവ്രതയിലും മാത്രമേ ചില കാലങ്ങളില്‍ അതിന് മാറ്റമുണ്ടായിട്ടുള്ളു. അ
തുകൊണ്ടുതന്നെ പുരുഷാധിപത്യത്തിനെതിരേയുള്ള പോരാട്ടം ഏറക്കുറെ സ്ഥിരമായിരിക്കുകയും ചെയ്യേണ്ടതുണ്ട്. ഈയൊരു ഉള്‍ക്കാഴ്ച നിങ്ങളുടെ രണ്ടുപേരുടെയുംഎഴുത്തുകളില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് സംസാരിച്ചുക?ാണ്ട്ഈ ചര്‍ച്ച ആരംഭിക്കാം.
ഉര്‍വശി ബൂട്ടാലിയ: ദേവിക ഞങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. ചില കാര്യങ്ങളോട് പ്രതികരിക്കാന്‍ ശ്രമിക്കാം. ആദ്യം അല്പം ചരിത്രം. ആദ്യകാല ഫെമിനിസ്റ്റ് പഠനങ്ങളിലും സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ തുടക്കത്തിലും യുദ്ധവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ചേര്‍ ത്തുവയ്ക്കുന്നതില്‍ ഒരുതരം വിമുഖത കാണുന്നുണ്ട്. ജീവിതത്തിലെ അ സാധാരണമായ സംഭവമായിട്ടാണ് നാമെന്നും യുദ്ധത്തെ കണ്ടിട്ടുള്ളത്.
പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.