വാള്‍ട്ട് ഡിസ്‌നിയുടെ ചരമവാര്‍ഷികദിനം
അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തും അനിമേറ്ററും സംരംഭകനുമായിരുന്നു വാള്‍ട്ടര്‍ എലിയാസ് ഡിസ്‌നി. 1901 ഡിസംബര്‍ അഞ്ചിന് ഷിക്കാഗോയിലെ ഇല്ലിനോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. വാള്‍ട്ട് ഡിസ്‌നി പ്രോഡക്ഷന്‍സിന്റെ സഹസ്ഥാപകന്‍ എന്ന നിലയില്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളായിമാറി. ഇദ്ദേഹം സഹോദരനൊപ്പം സ്ഥാപിച്ച ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ലോകമെമ്പാടും പ്രശസ്തി നേടി.
ചലച്ചിത്ര നിര്‍മാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. അനിമേഷന്‍ മേഖലയിലും തീം പാര്‍ക്ക് ഘടനയിലും ഇദ്ദേഹം പല പുതുമകള്‍ വരുത്തി. 59 തവണ അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം 26 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളും പുരസ്‌കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏഴ് എമ്മി അവാര്‍ഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡിസ്‌നിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാല്‍പനിക കഥാപാത്രങ്ങളില്‍ പലതിനേയും സൃഷ്ടിച്ചത്. ഡിസ്‌നിയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന മിക്കി മൗസും ഇതില്‍ ഉള്‍പ്പെടുന്നു. 1966 ഡിസംബര്‍ 15-നായിരുന്നു വാള്‍ട്ട് ഡിസ്‌നിയുടെ അന്ത്യം
Comments are closed.