DCBOOKS
Malayalam News Literature Website

ജഡ്ജിമാരുടെ ആരോപണങ്ങള്‍ പരിശോധിച്ച് പരിഹാരമുണ്ടാക്കാമെന്ന് അറ്റോര്‍ണി ജനറല്‍

സുപ്രിംകോടതിയിലെ ഭരണം കുത്തഴിഞ്ഞതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നതുമടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണങ്ങള്‍ പരിശോധിച്ച് വേണ്ടവിധത്തിലുള്ള പരിഹാരമുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കേണ്ടിയിരുന്നെന്നും എജി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഐക്യം ഉറപ്പാക്കാന്‍ നാലു ജഡ്ജിമാരും ‘നീതിജ്ഞത’ പ്രകടിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസും നാലു ജഡ്ജിമാരും അവസരത്തിനൊത്ത് ഉയരുമെന്നും നിലവിലുള്ള ഭിന്നത പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ ഇടപെടാനില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ‘നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകം മുഴുവന്‍ പേരുകേട്ടതാണ്. അതിന് സ്വതന്ത്രാധികാരവുമുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ പ്രശ്‌നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്’ ഇങ്ങനെയായിരുന്നു നിയമകാര്യ സഹമന്ത്രി പി.പി.ചൗധരി വിഷയത്തോട് പ്രതികരിച്ചത്.

Comments are closed.