DCBOOKS
Malayalam News Literature Website

വി ആര്‍ കൃഷ്ണയ്യര്‍ ജന്മവാര്‍ഷിക ദിനം

ഇന്ത്യയിലെ പ്രഗല്ഭനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി ആര്‍ കൃഷ്ണയ്യര്‍. 1915 നവംബര്‍ 15-ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ജനിച്ചു. നിയമബിരുദം നേടിയശേഷം അഭിഭാഷകനായി. 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ല്‍ കേരള നിയമസഭാംഗവുമായി.

ഇ.എം.എസ് മന്ത്രി സഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970-ല്‍ ലോ കമ്മിഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. നിയമനിര്‍മ്മാണം, കാര്യനിര്‍വ്വഹണം, നീതിന്യായം എന്നിങ്ങനെ സര്‍ക്കാരിന്റെ മൂന്ന് ഘടകങ്ങളിലും പ്രവര്‍ത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.

നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യര്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.

വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 2014 ഡിസംബര്‍ 4-ന് തന്റെ 100-ആം വയസ്സില്‍ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു.

Comments are closed.