വിവേകത്തെ പ്രതിനിധാനം ചെയ്യുന്ന എലിനോറിന്റെയും വികാരത്തെ പ്രതിനിധാനം ചെയ്യുന്ന മേരിയാന്റെയും കഥ, ‘വിവേകവും വികാരവും ‘; ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 14. 99 രൂപയ്ക്ക് !
കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവം കൊണ്ട് വായനക്കാരെ സ്വാതീനിച്ച എഴുത്തുകാരിയായിരുന്നു ജെയിന്‍ ഓസ്റ്റിന്‍. സാമൂഹികപശ്ചാത്തലത്തിന്റെ വിവരണവും റൊമാന്‍സും കലര്‍ന്ന രചനാസമ്പ്രദായമാണ് ജെയിന്‍ സ്വീകരിച്ചിരുന്നത്. വിര്‍ജീനിയ വുള്‍ഫും ഹെലന്‍ ഫീല്‍ഡിങ്ങും ഉള്‍പ്പെടെ നിരവധി എഴുത്തുകാര്‍ക്ക് പ്രചോദനമാകാനും ജെയിന് സാധിച്ചു. അന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു ജെയിന്റെ രചനകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവേകത്തെ പ്രതിനിധാനം ചെയ്യുന്ന എലിനോറിന്റെയും വികാരത്തെ പ്രതിനിധാനം ചെയ്യുന്ന മേരിയാന്റെയും കഥയിലൂടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സമൂഹത്തിലെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന അവരുടെ കൃതിയാണ് ‘വിവേകവും വികാരവും’. വിവാഹമായും സ്വത്തവകാശമായും ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലുടെ പുരോഗമിക്കുന്ന ജെയ്ന്‍ ഓസ്റ്റിന്റെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘വിവേകവും വികാരവും’ എന്ന നോവലിന്റെ വിശ്വസാഹിത്യമാല വിഭാഗത്തിലെ സംഗ്രഹീത പുനരാഖ്യാനം ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യാം കേവലം 14. 99 രൂപയ്ക്ക് !
Comments are closed.