മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുന്ന ബഷീർ; ‘വിശ്വവിഖ്യാതമായ മൂക്ക്’ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹികവിമർശനമായാണ് ഈ കഥ ബഷീർ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടർന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീർ ഈ കഥയിലൂടെ.
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനയകന്‍ 24 – ആമത്തെ വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി . താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമസംസ്കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു . ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയവൈജയന്തിയായി നിലകൊള്ളുന്ന കഥ .
“ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല . വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്റെയും ശ്വാസംമുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന ചെഖോവിന്റെയും കൗശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നുണ്ട് . ” – എം . എന്‍ . വിജയന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന, സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ അതുല്യകൃതി ‘വിശ്വവിഖ്യാതമായ മൂക്ക്’
ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം
Comments are closed.