വിഷാദം ഉണ്ടാക്കുന്ന സംഘര്‍ഷത്തെ സര്‍ഗാത്മകമായി എങ്ങനെ മറികടക്കാം?
”എവിടെനിന്നായിരിക്കാം മൂകതയുടെ ഇരുണ്ട മേഘങ്ങൾ എന്നിലേക്ക് പൊടുന്നനെ കയറിവരുന്നത്. എന്തുകൊണ്ടാണ് ഇന്നലെ വരെ ചിരിച്ചിരുന്ന, നിർത്താതെ സംസാരിച്ചിരുന്ന ഞാൻ ഇന്ന് എന്നിലേക്കുപോലും നോക്കാൻ കഴിയാതെ ഒളിച്ചുപാർക്കുന്നത്. എന്നായിരുന്നു ആദ്യത്തെ എപ്പിസോഡ്? എന്തായിരുന്നു അന്നത്തെ വിഷാദച്ചുഴിയുടെ കാരണങ്ങൾ?”
ഇങ്ങനെയൊക്കെ നിങ്ങളും ചിന്തിച്ചിട്ടില്ലേ? വിഷാദം ഉണ്ടാക്കുന്ന സംഘര്‍ഷത്തെ സര്‍ഗാത്മകമായി എങ്ങനെ മറികടക്കാം എന്ന് പറഞ്ഞു തരുന്ന പുസ്തകമാണ് റാഷിദ നസ്രിയ എഡിറ്റ് ചെയ്ത് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘വിഷാദം‘. പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
വിഷാദവുമായി മല്ലിടുന്ന വ്യക്തികളുടെ മനസ്സിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള വൈകാരിക പര്യവേക്ഷണമാണ് ഈ പുസ്തകം. വിഷാദത്തിന്റെ ഇരുട്ടിനെ അഭിമുഖീകരിച്ചവരും അതിജീവിച്ചവരുമാണ് ഇതില്‍ എഴുതിയിരിക്കുന്നത്. എതിരന്‍ കതിരവന്‍, ഡോ. ജയശ്രീ എ.കെ., ഷൗക്കത്ത്, ശീതള്‍ ശ്യാം, മൃദുല ദേവി എസ്., താനിയ കെ. ലീല, അരുണ്‍ലാല്‍ മൊകേരി, ഇന്ദു രമ വാസുദേവന്‍, ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, രേഖാ രാജ്, സീന പനോളി, ബിനു ആനമങ്ങാട്, റിനി രവീന്ദ്രന്‍, യാമി ബാല, ശാലിനി രഘുനന്ദനന്‍, നിധി ലളിതന്‍, കൃഷ്ണ, ദീപിക എ.എസ്., ദിയ, ശ്യാം സോര്‍ബ, മാതുലാമണി, കനി കുസൃതി എന്നിവര്‍ എഴുതുന്നു.
Comments are closed.