DCBOOKS
Malayalam News Literature Website

‘വൈറസ്’ ഏപ്രില്‍ പതിനൊന്നിന് തിയേറ്ററുകളിലെത്തും

കേരളത്തെയാകെ ഭയപ്പെടുത്തിയ നിപാ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ആഷിക് അബു ചിത്രം ‘വൈറസ്’ ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളിലെത്തും.

നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും കഥപറയുന്ന സിനിമയില്‍ ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വന്‍ താരനിരയാണ്  അണിനിരക്കുന്നത്.

കേരളത്തിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ‘വൈറസി’ന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

 

Comments are closed.