പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈറസ്’; പ്രീബുക്കിങ് ആരംഭിച്ചു
‘ഇന്‍ഡിക’ യുടെ രചയിതാവില്‍ നിന്നും മറ്റൊരു ശാസ്ത്ര പുസ്തകം കൂടി, പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈറസി‘-ന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.
മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന വളരെ ചെറിയ ജീവജാലങ്ങള്‍ എന്നതാണ് വൈറസുകളെക്കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ ഏതൊരു സാധാരണ വായനക്കാരനും മനസിലാകുന്ന രീതിയില്‍ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വിവരങ്ങളും കൗതുകമുണര്‍ത്തുന്ന കഥകളും പറഞ്ഞുകൊണ്ട് വിശാലവും പുതിയതുമായ ഒരു ധാരണ നല്‍കുകയാണ് പ്രണയ് ലാല്‍ ഇവിടെ.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ഭൂമിയെ ആകര്‍ഷകമാക്കുവാനും വൈറസുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് 14 അധ്യായങ്ങളിലായി വിവരിക്കുന്നു. റ്റുലിപ്പുകളുടെ നിറഭേദങ്ങളും ജീവികളുടെ ദഹനപ്രക്രിയയും ഉള്‍പ്പെടെ നമുക്ക് ചുറ്റിലും നമുക്കുള്ളിലും സംഭവിക്കുന്ന കോടിക്കണക്കിനു മാറ്റങ്ങള്‍ക്ക് കാരണക്കാരായ വൈറസുകളെ കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടു മാത്രമേ നമുക്കീ പുസ്തകം വായിച്ചവസാനിപ്പിക്കാനാകൂ.
ചുറ്റുമുള്ള ലോകത്തെ നിങ്ങള്‍ കാണുന്ന രീതി മാറ്റാന്‍ കഴിയുന്ന അപൂര്‍വ പുസ്തകങ്ങളില്‍ ഒന്നാണിത്- ലാറി ബ്രില്യന്റ് (എപ്പിഡെമിയോളജിസ്റ്റും എഴുത്തുകാരനും)
പ്രകൃതിയോട് താല്‍പ്പര്യമുള്ള ആര്‍ക്കും ഈ പുസ്തകം വളരെ ഇഷ്ടപ്പെടും – വെങ്കി രാമകൃഷ്ണന്‍ (നോബല്‍ സമ്മാന ജേതാവ്)
പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.