പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈറസ്’; കവര്‍ച്ചിത്രം വി ജെ ജയിംസ് പ്രകാശനം ചെയ്തു
‘ഇന്‍ഡിക’ യുടെ രചയിതാവില്‍ നിന്നും ഉടൻ വായനക്കാരിലേക്കെത്തുന്ന ശാസ്ത്ര പുസ്തകം, പ്രണയ് ലാലിന്റെ ‘വൈറസി‘-ന്റെ കവര്‍ച്ചിത്രം വി ജെ ജയിംസ് പ്രകാശനം ചെയ്തു. ചുറ്റുമുള്ള പ്രകൃതിയെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന പുസ്തകമാണ് വൈറസ് എന്ന് കവര്‍ച്ചിത്രം പങ്കുവെച്ചുകൊണ്ട് വി ജെ ജയിംസ് കുറിച്ചു.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും വായനക്കാർക്ക് നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.
വി ജെ ജയിംസ് പങ്കുവെച്ച കുറിപ്പ് വായിക്കാം
മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന വളരെ ചെറിയ ജീവജാലങ്ങള്‍ എന്നതാണ് വൈറസുകളെക്കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ ഏതൊരു സാധാരണ വായനക്കാരനും മനസിലാകുന്ന രീതിയില്‍ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വിവരങ്ങളും കൗതുകമുണര്‍ത്തുന്ന കഥകളും പറഞ്ഞുകൊണ്ട് വിശാലവും പുതിയതുമായ ഒരു ധാരണ നല്‍കുകയാണ് പ്രണയ് ലാല്‍ ഇവിടെ.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ഭൂമിയെ ആകര്‍ഷകമാക്കുവാനും വൈറസുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് 14 അധ്യായങ്ങളിലായി വിവരിക്കുന്നു. റ്റുലിപ്പുകളുടെ നിറഭേദങ്ങളും ജീവികളുടെ ദഹനപ്രക്രിയയും ഉള്‍പ്പെടെ നമുക്ക് ചുറ്റിലും നമുക്കുള്ളിലും സംഭവിക്കുന്ന കോടിക്കണക്കിനു മാറ്റങ്ങള്‍ക്ക് കാരണക്കാരായ വൈറസുകളെ കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടു മാത്രമേ നമുക്കീ പുസ്തകം വായിച്ചവസാനിപ്പിക്കാനാകൂ.
Comments are closed.