അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാസമാഹാരം
അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാസമാഹാരമായ ‘ വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട് ‘ സൗഹൃദങ്ങളുടെ തീക്ഷണതയെ കടുംവര്‍ണ്ണത്തില്‍ തന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ എങ്ങനെ വരച്ചുചേര്‍ത്തിരിക്കുന്നു എന്ന് കാട്ടിത്തരുന്നു. തന്റെ ജീവിതത്തിന്റെ വഴിവളവുകളും തിരിവുകളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ആത്മസുഹൃത്തിന്റെ ഉള്ളംകൈ, തന്റെ സ്പന്ദനങ്ങളുടെ ആവേഗങ്ങളും ആവൃത്തികളും തൊട്ടറിഞ്ഞ ആ ഉളളംകൈയുടെ നേര്‍ചിത്രമാണ് ഹൃദയത്തില്‍ കൊത്തിവെക്കേണ്ടത്. മുറിവാഴങ്ങളുടെ നിശബ്ദതീരങ്ങളില്‍ സ്വാന്തനം തേടുമ്പോള്‍ ഹൃദയ ശ്രീകോവില്‍ തുറന്ന് നിങ്ങളുടെ കരങ്ങള്‍ ആ ഉള്ളംകൈയിലൊന്നു വച്ച് നോക്കൂ. എത്ര അകലെയാണെങ്കിലും വന്‍കരകള്‍ ചുരുങ്ങി മറ്റാരെക്കാളും അരികിലായി, ഒരു ശ്വാസദൂരത്തിനപ്പുറം അയാള്‍ വന്നുനില്‍ക്കുന്നത് അനുഭവിക്കാം…
കവിതയുടെ സാമ്പ്രദായികമായ ക്രമങ്ങളെ അപ്പാടെ അട്ടിമറിച്ച് ഉള്ളിലെ വികാരങ്ങളെ അതിന്റെ തീവ്രത ചോരാതെ എഴുത്തുകളിലേക്ക് പകര്‍ത്തിയിരിക്കുന്നതായി കവിതകളില്‍ കണ്ടെത്താം. വാക്കുകള്‍ വര്‍ണ്ണങ്ങളാവുകയും അവ കാവ്യഘടന എന്ന കാന്‍വാസിന്റെ അതിരുകള്‍ ലംഘിച്ച്, കടും വര്‍ണ്ണങ്ങളുടെ ബ്രഷ് സ്‌ട്രോക്കുകള്‍കൊണ്ട് ഉന്മത്ത വികാരങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നു. ആദ്യ കവിത തന്നെ സൗഹൃദത്തില്‍ തുടങ്ങുന്നു; ഒടുവില്‍ ഒപ്പീസ് പാടി അവസാനിപ്പിക്കുമ്പോഴും സൗഹൃദം നിഴലായി കൂടെ കരുതുന്നു…
സുഹൃത്ത്, അര്‍ബുദം, ഇന്ത്യന്‍ റോപ്പ് ട്രിക്ക്, വഴിയൊടുക്കം തുടങ്ങി 43 കവിതകളാണ് ‘ വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട് ‘ ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments are closed.