DCBOOKS
Malayalam News Literature Website

‘കേരളഭക്ഷണചരിത്രം രുചികള്‍ പാചകക്കുറിപ്പുകളോടെ’ ഒരു കൊതിയൂറും പുസ്തകം: രാജ് കലേഷ്

കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന ‘കേരളഭക്ഷണചരിത്രം രുചികള്‍ പാചകക്കുറിപ്പുകളോടെ’ എന്ന പുസ്തകത്തിന് ആശംസകളുമായി അവതാരകനും മാജിക് കലാകാരനുമൊക്കെയായ രാജ് കലേഷ്.

”കേരള ഭക്ഷണ ചരിത്രം! അമ്പോ… പൊപ്പൊളി” എന്ന തലക്കെട്ടോടുകൂടിയാണ് രാജ് കലേഷ് പുസ്തകത്തിനൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

”നമ്മുടെ സുമടീച്ചറുടെ പുതിയ പുസ്തകം! എല്ലാം തനിനാടന്‍. മണ്മറഞ്ഞുകൊണ്ടിരിക്കുന്ന നാടന്‍ രുചികളെ സംരക്ഷിക്കാന്‍ ഡീസീയുടെ ഉദ്യമം.. ആശംസകള്‍”- വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

 

നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയും ഉള്ള ഈ സഞ്ചാരം മലയാളത്തില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ എത്തിയത്.

Comments are closed.