DCBOOKS
Malayalam News Literature Website

‘ഒരു ജന്മം കൊണ്ട് 200 ജന്മം ജീവിക്കാനുള്ള അവസരം’; ബിജു പുതുപ്പണം എഴുതുന്ന ജോൺ സ്മരണ

DC Pre Publication

1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘. പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

മലയാള നോവല്‍ സാഹിത്യമാലയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പുസ്തകത്തെക്കുറിച്ച് ബിജു പുതുപ്പണം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം.

🙏ജീവിതമെന്ന പുസ്തകം📚
വായനയെന്ന വിസ്മയം😍
….. …….. ………… ……………
പ്രിയപ്പെട്ട ജോണേട്ടൻ നിങ്ങൾ ആഗ്രഹിച്ച ആ ഒരു അവിശ്വസനീയമായ പുസ്തകം വരുന്നുണ്ട്. അതിന്റെ വിശദവിവരം ഞാൻ വാട്സപ്പിൽ അയച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഞാനയച്ചിട്ട് പക്ഷെ നിങ്ങളത് ഈ നിമിഷം വരെ ഒന്ന് നോക്കിയിട്ട് പോലുമില്ല.
രണ്ടു വർഷമായി നിങ്ങളെ വിളിച്ചിട്ട് എന്തിന് ഓർത്തിട്ട് പോലും.ഇപ്പൊ നിങ്ങളെയോർക്കാൻ ഈ വരാൻ പോകുന്ന പുസ്തകം കാരണമായതിൽ ഈ ഭാവി പുസ്തകത്തിന് നന്ദി പറയുന്നു.ജോണേട്ടൻ ഓർക്കുന്നുണ്ടാവും നമ്മൾ പരിചയപ്പെട്ടത് 12 വർഷം മുമ്പാണ്. ആദ്യ വരവിൽ തന്നെ വ്യത്യസ്തനായ കസ്റ്റമർ എന്ന രീതിയിൽ നിങ്ങളെ ഞാൻ ശ്രദ്ധിച്ചിരുന്നു .അതിന് കാരണമുണ്ട്. ടelf help/ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട അവിടെയുണ്ടായിരുന്ന മുഴുവൻ പുസ്തകങ്ങളും നിങ്ങളന്ന് വില കൊടുത്തു വാങ്ങിയിരുന്നു. ശിവ്ഖേര യുടെ ‘You can win ഒഴികെ.കാരണം ഹോസ്പിറ്റലിൽ കിടന്ന സമയത്ത് അതായിരുന്നു നിങ്ങൾക്ക് ഒരു സുഹൃത്ത് സമ്മാനിച്ചത്.

അതുവരെ പുസ്തകമെന്ന വാക്ക് കേട്ടതല്ലാതെ അതു മാ യി യാതൊരു ബന്ധവുമില്ലാതിരുന്ന നിങ്ങളെ ആ പുസ്തകമാണ് ജീവിപ്പിച്ചത് ,ആ പുസ്തകം തന്നെയാണ് നിങ്ങളെ വായനക്കാരനാക്കിയതന്നും പിന്നീടൊരിക്കൽ കറന്റ് ബുക്സിലെ – ” ജീവിതം മാറ്റിമറിച്ച വായന’ എന്ന പരിപാടിയിൽ പൊതുജനങ്ങളോട് പങ്കുവെച്ചത് ഓർക്കുന്നു. രാത്രിയോ പകലെന്നോയില്ലാതെ നിങ്ങളെന്നെ വിളിക്കാറുണ്ടായിരുന്നെല്ലോ.സത്യം പറയാലോ പല സമയങ്ങളിലും നിങ്ങളുടെ കോൾ ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.കാരണം നിങ്ങൾക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
“ബിജു .. മനസ്സാണ് ഏറ്റവും വലിയ ശക്തി.മനസ്സുണ്ടായാൽ നമുക്കെത്ര ഉയരത്തിലുമെത്താനാവും. എന്തും നേടിയെടുക്കാനാവും .മനസ്സാണ് ശരീരത്തെ നിയന്ത്രിക്കുന്നത് ” എന്ന ആമുഖ വാചകത്താലാണ് നിങ്ങൾ ഫോൺ സംഭാഷണം തുടങ്ങിയിരുന്നത്. രോമകൂപങ്ങളിലൂടെ ഏതു നിമിഷവും രക്തം കുമിളയിട്ട് പുറത്തേക്ക് ചാടുന്ന ലുക്കീമിയ ബാധിതനായ താങ്കൾ ആത്മവിശ്വാസം കൈവിടാതെ ഇത്രകാലവും പിടിച്ച് നിന്നത് self help പുസ്തകങ്ങളിലൂടെയാണെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ടെല്ലോ.
ബന്ധുക്കൾ നിമിഷ നേരം കൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കുകയും രക്തം മുഴുവനായി മാറ്റിയെടുക്കുകയും ചെയ്യേണ്ടി വരുന്ന ഈ ഭീതി തമായ രോഗാവസ്ഥ മാസത്തിൽ രണ്ടു തവണ വരെയുണ്ടായിട്ടുണ്ട്.മറ്റൊരാളായിരുന്നുവെങ്കിൽ ആത്മവിശ്വാസം പാടേ ചോർന്നു പോയി മരണത്തിനു മുന്നിൽ എന്നേ തോറ്റു കൊടുത്തിട്ടുണ്ടാവുമെന്ന് പറഞ്ഞ് ജോണേട്ടാ നിങ്ങളന്ന് സ്വയം പ്രചോദിതനായതുമോർക്കുന്നു. പിന്നീടുള്ള നിങ്ങളുടെ നിരന്തരമായ വരവിനനുസരിച്ച് പുതിയ പുതിയ സെൽഫ് ഹെൽപ് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടു പോലുമില്ലായിരുന്നു. ഈ സീരീസിൽ വരുന്ന പുസ്തകത്തിലെല്ലാം തന്നെ ഒരേ കാര്യം തന്നെയാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിലും ആ കാറ്റഗറിയിൽ പുറത്തിറങ്ങിയ ഒന്നിനേയും ഒഴിവായി പോവാതെ നിങ്ങൾ ശ്രദ്ധിച്ചു.കാരണം നിങ്ങളുടെ ചോർന്നു പോവുന്ന ജീവനെ താങ്ങിനിർത്തിയ നട്ടെല്ലായിരുന്നു ആ പുസ്തകങ്ങൾ.

ഇനി ഇവിടെ തരാൻ ഈ രീതിയിലുള്ള പുസ്തകങ്ങൾ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ് നിങ്ങളെ തിരിച്ചയക്കാൻ എനിക്കാവുമായിരുന്നില്ല.അതുകൊണ്ട് മാത്രമാണ് ജോണേട്ടാ നിങ്ങൾക്ക് അതുവരെ അപരിചിതമായിരുന്ന 133 വർഷം പഴക്കമുള്ള ‘നോവൽ ‘ എന്ന ഒരു സാഹിത്യ ശാഖയെ പുത്തനാക്കി പരിചയപ്പെടുത്തിയത്. നോവൽ വായിച്ചാൽ നോവു മാറുമോ എന്ന് ചോദിച്ച നിങ്ങൾക്ക് മുമ്പിൽ “നോവൽ എന്നത് നോവിനെ ലയിപ്പിച്ച് ഇല്ലാതാക്കികളയുന്നതാണെന്ന എന്റെ മറുപടി സത്യം തന്നെയായിരുന്നെന്ന് പിന്നീട് നിങ്ങൾ തെളിയിച്ചു തന്നല്ലോ.അന്ന് ‘ആൽക്കെമിസ്റ്റും മറ്റ് ചെറിയ രണ്ടു നോവലു മായി പോയ നിങ്ങളുടെ പിറ്റേ മാസത്തെ വരവ് എന്നെ ശരിക്കുമത്ഭുതപ്പെടുത്തിയിരുന്നു.
” എടാ മോനെ നോവലെന്നാ നീയെന്താ കരുതിയത് നോവ് മാറൂന്ന് മാത്രല്ല. ഒരു നോവൽ മറ്റൊരു ജന്മമാണ് തര്ന്നത്. നീയെട്ക്ക് മോനെ പുതിയ രണ്ട് ”
എന്നിട്ടത് ബില്ലാക്കുമ്പോൾ ചോദിച്ചു “ഇവിടെ ഇപ്പൊ എത്ര നോവല് കാണും .?”

മലയാളം മാത്രം ഒരു 200 ന് മുകളിൽ കാണും.”എന്ന് ഞാൻ പറഞ്ഞപ്പോൾ ,അപ്പൊ മരിക്കുന്നതിന് മുമ്പ് അത്രേം വായിക്കാൻ കർത്താവ് സമ്മതിക്കുന്ന് തോന്നുന്നില്ല. വായിക്കണന്ന് നല്ല കൊതിയുണ്ട് നടക്കുമോടാ മോനെ “ഞാൻ ജോണേട്ടന്റെ കൈ അമർത്തി പിടിച്ച് പറഞ്ഞു.

” കൊതിയുണ്ടെങ്കിൽ തീർച്ചയായും നടക്കും ജോണേട്ടാ… നടന്നിരിക്കും ”
പുസ്തക സഞ്ചിയും തൂക്കി കത്തുന്ന വെയിലിലേക്ക് നടന്നു പോയ നിങ്ങൾ പിന്നെ പിന്നെ വിളി കുറഞ്ഞു ..പുസ്തകശാലയിലേക്കുള്ള വരവ് കുറഞ്ഞു.. വെയിലും മഴയും മനസ്സും മാറി മാറി ഒഴുകി .. പലതരം തിരക്കിൽ നമ്മൾ പരസ്പരം മറന്നു.രണ്ടു വർഷം മുമ്പേ ജീവിതമെന്നത് വായിച്ച് തീരും മുമ്പ് അടയ്ക്കാൻ വിധിക്കപ്പെട്ട വിസ്മയകരമായ ഒരു പുസ്തകമാണെന്ന തിരിച്ചറിവ് തന്ന മറ്റൊരു നട്ടുച്ചയിൽ ലൈബ്രറിക്ക് വേണ്ടി പുസ്തകം പൊതിയാൻ കീറിയെടുത്ത പത്രത്താളിലെ ചരമക്കോളത്തിൽ കറുത്ത മഷിയാൽ തെളിഞ്ഞ P V ജോൺ
… ഇരിട്ടി എന്ന അക്ഷരങ്ങൾക്ക് താഴെ പുഞ്ചിരിക്കുന്നത് ജോണേട്ടനാണെന്ന് വിശ്വസിക്കാൻ വളരെ പ്രയാസപ്പെട്ടു.2 ആഴചയ്ക്ക് മുമ്പേയുള്ള പത്രമായിരുന്നു അത്. ഞാനറിഞ്ഞില്ലല്ലോ എന്ന കുറ്റ ബോധത്താൽ ജോണേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിക്കാൻ തോന്നിയെങ്കിലും തുനിഞ്ഞില്ല .ഒരു പക്ഷെ മറ്റാരെങ്കിലുമെടുക്കുമായിരിക്കും പക്ഷെ ആ വീട്ടിൽ നിങ്ങളല്ലാതെ മറ്റാരും എനിക്കാരുമാ യിരുന്നില്ലല്ലോ.
നിങ്ങളിന്ന് ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു. മരിക്കുന്നതിന് മുമ്പേ എളുപ്പം വായിക്കുവാൻ ഡിസി ബുക്സ് പുതിയൊരു പ്രൊജക്റ്റുമായി വരുന്നു. നിങ്ങളന്ന് അനുഭവിച്ചത് പോലെ തന്നെ ഒരു ജന്മം കൊണ്ട് 200 ജന്മം ജീവിക്കാനുള്ള അവസരം തന്നെയാണിത്.
നല്ല വായനക്കാർക്ക് വായിച്ച നോവലിനെ അയവിറക്കാൻ, വായന തുടങ്ങിയ താങ്കളെ പോലെയുള്ളവർക്ക് കൂടുതൽ നോവൽ അനുഭവിച്ച് വായിക്കേണ്ടത് ഏതെന്ന് തീരുമാനിക്കാൻ……

പി എസ് സി പോലെയുള്ള മത്സര പരീക്ഷകൾക്ക് നല്ലൊരു റഫറൻസ് പുസ്തകമായി ഉപയോഗിക്കാം….. ദുരിതകാല മെങ്കിലും പ്രിയപ്പെട്ടവർക്ക് നല്ല വാർത്തകൾ പങ്കിടാൻ നമ്മളെന്തിന് മടിക്കണം.😍

നല്ലൊരു പുസ്തക സ്നേഹിയായി മാറിയ താങ്കളുടെ ആത്മാവിന്റെ അനുഗ്രഹത്താൽ ഞാനീ വരാൻ പോകുന്ന 3000 പേജുള്ള ,വില 3500 രൂപയെങ്കിലും എല്ലാവർക്കും വാങ്ങിക്കാനായി 1999 രൂപയ്ക്ക് [1000 +999] കൊടുക്കാൻ തീരുമാനിച്ച ‘- മലയാള നോവൽ സാഹിത്യമാല – ‘ എന്ന ഗംഭീര പുസ്തകം വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.🙏
ആവശ്യമെന്ന് തോന്നിയ പ്രിയപ്പെട്ടവർ – മേൽവിലാസമയക്കുന്ന 7025247653- എന്ന മൊബൈൽ നമ്പറിൽനിന്ന് ഈ രാത്രിയിൽ താങ്കളുടെ മൊബൈൽ നമ്പർ മാത്രം ഈ ഫോണിൽ നിന്നും മനസ്സിൽ നിന്നും മായ്ക്കുന്നു.🌱

സ്നേഹപൂർവം
ബിജു പുതുപ്പണം

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍: www.onlinestore.dcbooks.com

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.