DCBOOKS
Malayalam News Literature Website

മനുഷ്യര്‍ ഒരുമിച്ച് സഹവസിക്കുന്ന വിനോയ് തോമസിന്റെ ‘പുറ്റ് ‘; ഇ-ബുക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം 50 ശതമാനം വിലക്കുറവിൽ

ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ പുറ്റിന്റെ ഇ-ബുക്ക് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം. പുസ്തകത്തിന്റെ ഇ-ബുക്ക് പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ നിർവഹിച്ചു. മലയാളത്തിൽ ഇതാദ്യമായാണ് ഇ ബുക്ക്‌ ആദ്യം ലഭ്യമാക്കുന്നത്.

Vinoy Thomas-Puttuമലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍, ഇതുവരെ ആരും പറയാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് വിനോയ് തോമസ് പുതിയ നോവലിലൂടെ. കുടുംബ- സാമൂഹ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെ ഇഴകീറി വിശകലനം ചെയ്യുന്ന കൃതിയില്‍ മനുഷ്യര്‍ ഒരുമിച്ച് സഹവസിക്കുന്ന ഒരു പുറ്റാണ് ഇതിവൃത്തമാകുന്നത്. പെരുമ്പാടിയെന്ന സാങ്കല്പികദേശത്തെ ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു.

‘പുറ്റ് ‘നോവൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.