പഹയന്റെ ബല്യ വര്‍ത്തമാനങ്ങള്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാനദിനത്തില്‍ ബല്ലാത്ത പഹയന്‍ വിനോദ് നാരായണന്‍ പങ്കെടുത്ത സെഷന്‍ ഏറെ ജനശ്രദ്ധ നേടി.
നിങ്ങള്‍ ഒരു ബല്ലാത്ത പഹയന്‍ ആണോ എന്ന ചോദ്യത്തിന് അത് ജനം പറയേണ്ട കാര്യമാണെന്നായിരുന്നു തമാശ കലര്‍ന്ന പതിവ് ഭാഷയിലുള്ള മറുപടി. സദ്ഗുരു പൗരത്വ നിയമത്തെ കുറിച്ച് വായിക്കാതെ 20 മിനിറ്റ് സംസാരിച്ചിരുന്നു എങ്കില്‍ തനിക്കും ആവാം എന്ന് പഹയന്‍ പറഞ്ഞു. തനിക്ക് ഇപ്പൊള്‍ ഒരു ഡോളറിന് 70 രൂപ കിട്ടുന്നു. ഇത് അമേരിക്കന്‍ ജനതയെ സഹായിക്കാന്‍ ഉള്ള സര്‍ക്കാര്‍ ആണോ എന്നും പഹയന്‍ ചോദിച്ചു. ഒരു രാജ്യത്തിലെ എല്ലാ തരം ജനങ്ങള്‍ക്കും ഗുണം കിട്ടുന്നത് ആകണം നിയമം . തിന്മ ഒരു കാലത്ത് മോശം ആയ ഒരു കാര്യത്തെ സാധാരണം ആകുന്നു ഇത് പേടിക്കണം. എന്നാല്‍ വ്യക്തികളെ വെറുക്കുന്നത് ശരിയല്ല. പകരം വിയോജിപ്പ് അവരുടെ ആശയങ്ങളോട് ആകണം, പഹയന്‍ നിരീക്ഷിച്ചു.
Comments are closed.