DCBOOKS
Malayalam News Literature Website

കൊച്ചുകൂട്ടുകാര്‍ക്കായി വികൃതിരാമന്റെ കഥ

കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് പി നരേന്ദ്രനാഥ്. നിരവധി കുട്ടിക്കഥകളാണ് അദ്ദേഹം അവര്‍ക്കായി എഴുതിയിട്ടുള്ളത്. അവയെല്ലാം വളരെ രസകരവും ലളിതവും ഒപ്പം സാരോപദേശങ്ങള്‍ നിറഞ്ഞതുമാണ്. അത്തരത്തിലൊരു കഥാപുസ്തകമാണ് വികൃതിരാമന്‍. അമ്മക്കുരങ്ങില്‍ നന്നും മനുഷ്യര്‍ക്ക് ലഭിച്ച ഒരു കുട്ടിക്കുരങ്ങന്റെ കഥ പറയുകയാണ് ഈ പുസ്തകം.

നന്നെ ചെറുപ്പത്തിലാണ് വികൃതിരാമന്‍ മനയ്ക്കലെത്തിയത്. അച്ഛന്‍ നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരുമരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു.അച്ഛന്‍ നമ്പൂതിരി അവനെ എടുത്തുവളര്‍ത്തുവാന്‍ തീരുമാനിച്ചു. അവന്റെ കഴുത്തില്‍ മിനുസമുള്ള ഒരു ചരടുകെട്ടി.മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന്‍ കൂട്ടായി.പതിയെപ്പതിയ രാമന്‍ വികൃതികളൊപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവന് വികൃതിരാമന്‍ എന്ന പേരുവീണത്. പേരുമാത്രമല്ല വികൃതികാരണം അവനെ മനയ്ക്കല്‍ നിന്നും പുറത്താക്കുന്നുമുണ്ട്. പിന്നെനടന്നതെല്ലാം വികൃതിരാമന്റെ വികൃതിയുടെ കഥകളാണ്. കുട്ടികളെ ഏറെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍…!

ഡി സി മാമ്പഴം ഇംപ്രിന്റിലാണ് വികൃതിരാമന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ 11-ാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

 

Comments are closed.