DCBOOKS
Malayalam News Literature Website

വിജയകുമാർ മേനോൻ അന്തരിച്ചു

ചിത്രകലാനിരൂപകനും ഗ്രന്ഥകർത്താവുമായ വിജയകുമാർ മേനോൻ (76) അന്തരിച്ചു.

എറണാകുളം ജില്ലയിലെ എളമക്കരയിൽ ചെറ്റക്കൽമഠം വീട്ടിൽ കാർത്യായനി അമ്മയുടെയും അനന്തൻപിള്ളയുടെയും മകനായാണ്‌ ജനിച്ചത്‌. ബറോഡ സർവകലാശാലയിൽ നിന്ന്‌ കലാചരിത്രത്തിൽ എം എ ബിരുദം നേടിയ ശേഷം കേരളത്തിലെ വിവിധ ഫൈൻ ആർട്സ് കോളേജുകളിൽ കലാചരിത്രം, ലാവണ്യശാസ്‌ത്രം എന്നീ വിഷയങ്ങൾ പഠിപ്പിച്ചു. കുറച്ചുകാലം ഉദ്യോഗമണ്ഡൽ ഫാക്‌ടിലും ജോലി ചെയ്‌‌തിട്ടുണ്ട്‌.

ആധുനിക കലാദർശനം, രവിവർമ്മ, ഭാരതീയ കല 20ാം നൂറ്റാണ്ടിൽ, ദൈവത്തായ്‌, സ്ഥലം കാലം കല, ചിത്രകല: ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങൾ, A Brief Survey of the Art Scenario of Kerala, Raja Ravi Varma Classics, Authenticating Objectivity തുടങ്ങി നിരവധി കലാപഠനഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. യൂജിൻ അയൊനെസ്‌കോയുടെ The Chairs ലോർക്കയുടെ Blood Wedding, ഷെനെയുടെ The Maids തുടങ്ങിയ ക്ലാസിക്‌ നാടകങ്ങൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തു. കേരള ലളിതകലാ

അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാർഡ്, കേസരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എൻ.പിള്ള എൻഡോവ്മെന്റ് അവാർഡ്, സി ജെ സ്‌മാരക പ്രസംഗസമിതി അവാർഡ്, ഡോ.സി പി മേനോൻ സ്‌മാരക പുരസ്‌കാരം, ഗുരുദർശന അവാർഡ് തുടങ്ങി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.