DCBOOKS
Malayalam News Literature Website

അക്ഷര പുണ്യവുമായി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, മതാതീതസങ്കല്പമനുസരിച്ച് ഡി സി ബുക്‌സിലൂടെയും നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുണഞ്ഞു.

വിജയദശമി ദിനത്തില്‍ രാവിലെ 8 മണി മുതല്‍ ഡി സി ബുക്‌സിന്റെ കോട്ടയം ആസ്ഥാന മന്ദിരത്തില്‍ വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു. സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ജേക്കബ്ബ് തോമസ് ഐപിഎസ്‌, കെ വി മോഹന്‍കുമാര്‍ ഐഎഎസ്, രവി ഡീസീ എന്നിവര്‍ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് ജേക്കബ്ബ് തോമസ് ഐഎഎസ്, കെ വി മോഹന്‍കുമാര്‍ ഐഎഎസ്,എന്നിവര്‍ കുട്ടികളെ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിച്ചു.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്ന് കൊണ്ടുവന്ന മണലാണ് ഇതിനായി ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്കും ഈ മണലില്‍എഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആദ്യാക്ഷരം കുറിച്ച കുട്ടികള്‍ ഡി സി ബുക്‌സ് ഒരുക്കിയ സമ്മാനങ്ങളുമായാണ് മടങ്ങിയത്.

Comments are closed.