സ്വത്തുക്കള്‍ കണ്ടുകെട്ടരുതെന്ന വിജയ്മല്യയുടെ ഹര്‍ജി തള്ളി
ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് കോടികളുടെ വായ്പ എടുത്ത് മുങ്ങിയ വ്യവസായി വിജയ്മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്ക് കണ്‍സോര്‍ഷ്യം നടത്തുന്ന നീക്കങ്ങള്‍ക്ക് ലണ്ടന്‍ കോടതിയുടെ പച്ചക്കൊടി. ഇന്ത്യക്ക് പുറത്തുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടാന്‍ നടക്കുന്ന നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് മല്യ ലണ്ടന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
മല്യയുടെ ഇന്ത്യക്ക് പുറത്തുള്ള സ്വത്തുക്കളടക്കം മരവിപ്പാനുള്ള നടപടിക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മല്യക്കെതിരെ തുടരുന്ന നിയമനടപടികള്‍ തുടരാമെന്നും മല്യയുടെ ഇന്ത്യക്ക് പുറത്തുള്ള സ്വത്തുക്കള്‍ മരവിപ്പിച്ച നടപടി തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Comments are closed.