DCBOOKS
Malayalam News Literature Website

Vidyarambam 2018

Error: Contact form not found.

വിദ്യാരംഭം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം ഡിസി ബുക്സ്

ക്ഷേത്രങ്ങൾക്കകത്തുനിന്ന് വിദ്യാരംഭം പുറത്തെത്തിച്ച് മതേതരവും എന്നാൽ പരിപാവനവുമായ രീതിയിൽ അതിനെ സർവമനുഷ്യരുടേയും ആചാരമാക്കിയത് ആദ്യമായി ഡിസി ബുക്‌സാണ്. ആ പാത പിന്നീട് പല സ്ഥാപനങ്ങളും ഏറ്റെടുത്തു.ഡിസി ബുക്സിന്റെ അങ്കണത്തിൽ തീർത്തിട്ടുള്ള സരസ്വതി മണ്ഡപത്തിൽ എല്ലാവർഷവും പ്രശസ്തരും പ്രമുഖരുമായ ഗുരുക്കന്മാരിൽ നിന്ന് അനേകം കുഞ്ഞുങ്ങൾ ആദ്യാക്ഷരം നേടുന്നു.

തികച്ചും സൗജന്യമാണ് ഈ വിദ്യാദാനം എന്നു മാത്രമല്ല കൈനിറയെ സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങൾ ഇവിടെനിന്ന് പോകുന്നത്.

അനശ്വരമായ അക്ഷരങ്ങളുടെ ലോകമാണ് പുസ്തകങ്ങൾ. അത്തരം പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഒരിടത്തിൽനിന്നും സ്വീകരിക്കുന്ന വിദ്യാരംഭത്തിന് പവിത്രതയും പാവനതയും സൗഭാഗ്യവും ഉണ്ടാകും. ഈ വിശ്വാസമാണ് രക്ഷിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ഡിസി ബുക്സിൽ വെച്ച് എഴുത്തിനിരുത്തണമെന്നതിൽ ഉള്ളതെന്ന് ഞങ്ങൾക്കറിയാം.

ഈ വർഷത്തെ എഴുത്തിനിരുത്തൽ ഒക്ടോബർ 19ന് രാവിലെ 8 മണിമുതൽ കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ സരസ്വതിമണ്ഡപത്തിൽ ആരംഭിക്കും. പ്രശസ്തരായ മൂന്ന് പ്രതിഭാധനരാണ് ഈ വർഷത്തെ ഗുരുക്കന്മാർ. സേതു, ഡോ. ബി.അശോക് IAS, മനോജ് കുറൂര്‍ എന്നിവരാണ് എഴുത്തിനിരുത്തൽ ചടങ്ങിലെ ആചാര്യന്മാർ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ : 9072351755