തസ്രാക്കില്‍ ആദ്യാക്ഷരം കുറിക്കാം; എഴുത്തിരുത്തല്‍ ചടങ്ങിന് പ്രഗത്ഭരെത്തുന്നു
ആധുനിക മലയാളസാഹിത്യത്തില്‍ വിസ്‌ഫോടനം സൃഷ്ടിച്ച കൃതിയാണ് ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. ഇതിഹാസ നോവലിന്റെ ഭൂമികയായ, പാലക്കാട് ജില്ലയിലെ തസ്രാക്കില്‍ വെച്ച് വിദ്യാരംഭദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ അതിന് ഭാഷാപരവും സാഹിത്യപരവുമായ സവിശേഷതകള്‍ ഏറെയുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ തസ്രാക്കില്‍വെച്ച് ഡി സി ബുക്‌സും ഒ.വി വിജയന്‍ സ്മാരക സമിതിയും സംയുക്തമായി എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു.
വിദ്യാരംഭം കുറിക്കലിന് മതാതീതമായൊരു മാനം നല്‍കിക്കൊണ്ട് ഡി സി ബുക്‌സ് 1999-ല്‍ തുടക്കം കുറിച്ചപ്പോള്‍ അതൊരു അനുകരണീയമാതൃകയായി കേരളം പിന്നീട് ഏറ്റെടുക്കുകയായിരുന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി.സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിന് നവീന മാതൃക നല്കി കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി.സി ബുക്‌സ് പിന്തുടരുന്നു.
ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടു മണിക്ക് ഒ.വി.വിജയന്‍ സ്മാരകത്തില്‍ വെച്ച് എഴുത്തുകാരനായ വി.കെ ശ്രീരാമന്‍, നിരൂപകനായ ഡോ. പി.കെ രാജശേഖരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും ഇവിടെവെച്ച് സംഘടിപ്പിക്കുന്നു.
ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിളിക്കേണ്ട നമ്പര്‍: 9947055000
Comments are closed.