ഏകാധിപത്യ രാഷ്ട്രത്തിലെ ഇരകൾ
ഒക്ടോബർ ലക്കം പച്ചക്കുതിരയിൽ
ഒരേകാധിപത്യരാഷ്ട്രത്തിൽ ഇരകളാക്കപ്പെടുന്നവർക്കൊപ്പമാണ് ഈ സംവിധായകൻ. ആദ്യചിത്രമായ സ്വപ്നാടനം മുതൽ കുടുംബത്തിന്റെ രാഷ്ട്രീയത്തെ അദ്ദേഹം ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. സ്ത്രീക്ക് വീട് മാത്രമല്ല ലോകം. ഭർത്താവ് മാത്രമല്ല പുരുഷൻ, അവർ ചിലപ്പോൾ വീട്ടിൽ നിന്നിറങ്ങിപ്പോകും. ചിലപ്പോൾ സ്വന്തം ശരീരത്തിന്റെ ബദൽ സാധ്യതകൾകൊണ്ട് പങ്കാളിയുടെ ലൈംഗികാധികാരത്തെ ചോദ്യം ചെയ്യും. ചിലപ്പോൾ തോറ്റു പോകും. മറ്റു ചിലപ്പോൾ തോൽപിച്ചു കളയും, ആലീസും ആനിയും വാസന്തിയും സുശീലയുമൊക്കെ ഇറങ്ങിപ്പോയവരാണ്. സദാചാരക്യാമറയുണ്ടോ അധികാരിയായ സംവിധായകനുണ്ടോ എന്നു നോക്കാതെ എല്ലാം തട്ടിത്തെറിപ്പിച്ചിറങ്ങിപ്പോയവർ.
മുപ്പതു വർഷക്കാലം ഒരാൾ ചലച്ചിത്രരംഗത്തുനിന്നു പൂർണ്ണമായും വിട്ടുനിൽക്കുന്നു. നിമിഷക്കുതിപ്പിൽ സിനിമ അതിന്റെ പ്രമേയസ്വീകാരത്തിലും സാങ്കേതികത്തികവി ലും ചെറുപ്പത്തിന്റെ ഊർജ്ജവുമായി മുന്നോട്ടു പായുന്നു. സ്വാഭാവികമായും 30 വർഷമെന്നത് വളരെ നീണ്ട കാലയളവുതന്നെ. കേവലം 19 സിനിമകൾ മാത്രമെടുത്തിട്ടുള്ള ഈ സംവിധായകൻ ഒരിക്കൽപോലും സ്വയം മേന്മ ഒന്നും അവകാശപ്പെട്ടിട്ടില്ല. എന്നിട്ടും എഴുപത്തിയേഴാം വയ സ്സിൽ, മറവിരോഗം ബാധിച്ച്, നിശ്ശബ്ദ നായിപ്പോയ അദ്ദേഹം വിടപറയുമ്പോൾ സാംസ്കാരികലോകം തങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ വലുപ്പം എത്ര വലുതാണെന്ന് തിരിച്ചറിയുന്നു. തങ്ങളുടെ ചലച്ചിത്രസങ്കല്പങ്ങളുടെ ദിശ നിർണ്ണയിക്കുകയും ആസ്വാദനത്തിന്റെ ശീലങ്ങൾ മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ 30 വർഷത്തെ നിശ്ശബ്ദതയല്ല, മറിച്ച് ഇന്നും സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ജാഗ്രതയെ ആണ് പ്രേക്ഷകർ ഓർ മ്മിച്ചുകൊണ്ടേയിരിക്കുന്നത്. ഇതൊരത്ഭുതമാണ്. 30 വർഷങ്ങൾക്കപ്പുറം അദ്ദേഹം പറഞ്ഞു വെച്ചതിന്റെയെല്ലാം ശക്തവും പ്രസക്തവുമായ രാ ഷ്ട്രീയധ്വനികൾ ഇന്നു സമൂഹം അന്ന ത്തേതിനെക്കാൾ കൂടുതൽ തിരിച്ചറിയുന്നു. അതാണ് സംവിധാ യകൻ കെ.ജി. ജോർജ്ജ്.
പുതുതായി ഒന്നും പറയാനില്ലെ ന്നു തോന്നിയാൽ എത്ര പ്രലോഭനീയ മായ വെള്ളിവെളിച്ചത്തിൽനിന്നും പിന്മാറി നിൽക്കാനുള്ള ആത്മവിശ്വാ സം അദ്ദേഹത്തിനുണ്ടായിരുന്നു. അ നേകം തലമുറകളോട് വിനിമയം നട ത്താൻ ശേഷിയുള്ള തന്റെ സിനിമക ളെക്കുറിച്ചുള്ള ആ ആത്മവിശ്വാസം ശരിയെന്ന് കാലം തെളിയിക്കുകയാ ണ്. സാമ്പ്രദായികമായതിനെ ഉപേ ക്ഷിക്കുക എന്ന ഉറച്ച നിലപാട് ആ ചലച്ചിത്രജീവിതത്തിലുടനീളം പുലർത്തിയതിന് കാലം നൽകിയ പുര സ്കാരമാണ് അദ്ദേഹമിന്നും ഏറ്റുവാ ങ്ങിക്കൊണ്ടിരിക്കുന്ന ആദരവ്.
പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.