DCBOOKS
Malayalam News Literature Website

വേര്: വിജയലക്ഷ്മി എഴുതിയ കവിത

വിജയലക്ഷ്മി എഴുതിയ കവിത, ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.

  1. റ്റ വേരിലേ കാത്തു,
    കത്തുന്ന വേനല്‍ക്കാറ്റില്‍
    വറ്റിടാതെന്നാല്‍-
    സൂര്യപൗരുഷം
    ജൃംഭിച്ചപ്പോള്‍,
    ആശ്രമവല്ലിക്കുടില്‍
    പൂത്തുവോ, മഴയ്‌ക്കൊപ്പം
    ദീര്‍ഘരാത്രിയില്‍
    പ്രാണസൗരഭം
    കുതിര്‍ന്നപ്പോള്‍?
  2. ഞാനടുത്തില്ലെന്നാലും
    ഞാനടുത്തില്ലേ?
    ഖേദസ്‌നാതരായ്
    ദൈനന്ദിന
    വാരണാസികള്‍ താണ്ടി
    നാമിരുട്ടുമ്പോള്‍,
    നഗ്നപാദരായ്
    തടഞ്ഞു വീ-
    ണാകിലെന്തൊരേ മണ്ണില്‍
    പിന്നെയും വേരാഴ്ത്തുമ്പോള്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.