DCBOOKS
Malayalam News Literature Website

വെണ്‍മണി സ്മാരക പുരസ്‌കാരം അനുജ അകത്തൂട്ടിന്

ശ്രീമൂലനഗരം: മികച്ച കവിതാഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ വെണ്‍മണി സ്മാരക പുരസ്‌കാരത്തിനു എഴുത്തുകാരി അനുജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരം അര്‍ഹമായി. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയ് 11-നു ശ്രീമൂലനഗരം വാര്യാട്ടുപുരത്തെ വെണ്‍മണി തറവാട്ടില്‍ നടക്കുന്ന വെണ്‍മണി സാഹിത്യോത്സവത്തില്‍ വി.വി വിഷ്ണു നമ്പൂതിരിപ്പാട് അവാര്‍ഡ് സമര്‍പ്പിക്കും.

ദില്ലി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായ അനുജ അകത്തൂട്ട്, സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്റെയും നോവലിസ്റ്റ് നളിനി ബേക്കലിന്റെയും മകളാണ്. ഡോ.മുഹമ്മദ് അസ്‌ലമാണ് ഭര്‍ത്താവ്.

തിരൂര്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ പുരസ്‌കാരം, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി കുമാരന്‍ മാസ്റ്റര്‍ സ്മാരക കവിതാ പുരസ്‌കാരം, ഡോ.അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി കവിതാപുരസ്‌കാരം, ബിനോയി ചാത്തുരുത്തി സ്മാരക ക്യാമ്പസ് കവിതാപുരസ്‌കാരം, അങ്കണം പുരസ്‌കാരം, ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അനുജ അകത്തൂട്ടിന്റെ പൊതുവാക്യസമ്മേളനം, അരോമയുടെ വസ്ത്രങ്ങള്‍ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.