DCBOOKS
Malayalam News Literature Website

വെളിച്ചത്തിന്റെ പോരാളികള്‍


ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അനുഭവങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ ; ‘ഒരുവന്‍ പഠിക്കാനാഗ്രഹിക്കാത്ത പാഠങ്ങള്‍ അവനെ പഠിപ്പിച്ചെടുക്കുക.’-പൗലോ കൊയ്ലോ (വെളിച്ചത്തിന്റെ പോരാളികള്‍)

നലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാരന്‍ പൗലോ കൊയ്ലോയുടെ വിജയവിചാരണയുടെയും Textവിഖ്യാതചിന്തകളുടെയും മലയാള വിവര്‍ത്തനമാണ് ‘വെളിച്ചത്തിന്റെ പോരാളികള്‍’. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളില്‍ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന തത്ത്വചിന്തകളാണ് എഴുത്തുകാരന്‍ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നത്. സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ലക്ഷ്യത്തിലേക്കു കുതിച്ചുപായാന്‍ ഇതു സഹായിക്കും. ജീവിക്കുക, ജീവിച്ചിരിക്കുക എന്നതുതന്നെ വലിയൊരത്ഭുതമാണെന്ന് ഈ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു. വെളിച്ചത്തിന്റെ ഉത്സവക്കാഴ്ചകളിലേക്ക് ജീവിതത്തെ ഇതു കൂട്ടിക്കൊണ്ടുപോകുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എട്ടാമത് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്.

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനാണ് പൗലോ കൊയ്ലോ. എക്കാലവും വായനക്കാരെ സ്വാധീനിക്കുന്ന ആല്‍കെമിസ്റ്റ് ഉള്‍പ്പെടെ നിരവധി ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുണ്ട്. ലോകമെമ്പാടും 320 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ 84 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.