‘വേലൈക്കാരന്‍’ ഡിസംബര്‍ 22ന് തിയേറ്ററുകളില്‍; ആദ്യ തമിഴ് ചിത്രത്തില്‍ നെഗറ്റീവ് വേഷത്തില്‍ ഫഹദ്
‘തനി ഒരുവന്റെ’ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം സംവിധായകന്‍ മോഹന്‍ രാജയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വേലൈക്കാരന്‍’. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ്ചിത്രമാണിത്. ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.
സാധാരണക്കാരുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ജല്ലിക്കെട്ട് പ്രക്ഷോഭവും 2015 ലെ ചെന്നൈ പ്രളയവും ചിത്രത്തിന് പ്രചോദനമായതായി സംവിധായകന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ശിവകാര്‍ത്തികേയനെ കൂടാതെ ഫഹദ് ഫാസില്‍, നയന്‍താര, സ്‌നേഹ, പ്രകാശ് രാജ്, ആര്‍ജെ ബാലാജി, രോഹിണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
‘അറിവ്’ എന്ന കഥാപാത്രമായാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ എത്തുന്നത്. തന്റെ കരിയറിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്. അഭിനയ സാധ്യതയേറെയുള്ള അറിവ് ശിവകാര്‍ത്തികേയന്റെ മികച്ച കഥാപാത്രമായിരിക്കുമെന്നും മോഹന്‍രാജയും ഉറപ്പുനല്‍കുന്നു. ചേരിനിവാസികളുടെ ജീവിതവും പോരാട്ടവുമാണ് ചിത്രം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. തൊഴിലാളി സമൂഹത്തിന് വേണ്ടി ചിത്രം സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ രാജ പറഞ്ഞു.
ഒറിജിനിലെ വെല്ലുന്ന തരത്തിലാണ് ചിത്രത്തിനായി സെറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 24 എഎംമ്മിന്റെ ബാനറില്‍ ആര്‍ഡി രാജ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 22നാണ് തിയേറ്ററുകളില്‍ എത്തുക.
Comments are closed.