DCBOOKS
Malayalam News Literature Website

വീക്ഷണം സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന്

 

വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’  എഴുത്തുകാരി സുധാ മേനോന് നല്‍കും. ഡോ. ശൂരനാട് രാജശേഖരന്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവരടങ്ങിയവരായിരുന്നു ജൂറി.

വര്‍ഗീയതയ്ക്കും വിഭാഗീയ ചിന്തകള്‍ക്കുമെതിരെ എഴുത്തിലൂടെ പ്രതികരിക്കുകയും ചരിത്രത്തെ സത്യസന്ധമായ് ഖനനം ചെയ്‌തെടുക്കുകയും ചെയ്യുന്ന സുധാ മേനോന്റെ അക്ഷരങ്ങള്‍ പ്രതിരോധത്തിന്റെ അടയാളവാക്യമാണെന്ന് ജൂറി വിലയിരുത്തി.

ഫെബ്രുവരി 19 ന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും.

Leave A Reply