വീട്: അരവിന്ദൻ കെ എസ് മംഗലം എഴുതിയ കവിത
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
മൂകം,
കരിമ്പായല്‍ മൂടിയ രാവുപോ–
ലേകാന്തമീഗൃഹം
ഏറെ പുരാതനപഞ്ജരം
ജീവിതമൊട്ടുചുമന്നും
വശംകെട്ടു–
മേറിയചിന്തയിലെല്ലാം മറന്നും
നിതാന്തമൗനത്തിലമര്‍ന്നും
വിരാഗിയായ്
മുത്തശ്ശി മാഞ്ഞുപോയ്
മുത്തശ്ശിമാവുപോയ്
അമ്മതന്‍വാത്സല്യ–
മെന്നേ മറഞ്ഞുപോയ്
അച്ഛനൊരോര്‍മ്മമരമായ്
കിതപ്പാറ്റി,
ഉച്ചവെയ്ല്‍ ചാഞ്ഞപോല്‍
മാഞ്ഞൂ മറവിയില്‍
രാമായണക്കിളിപ്പാട്ടായ്
പുലരുന്ന രാവുകള്‍
ചോന്നുവിടരുമുഷസ്സുകള്‍
ചുറ്റുമിരുട്ടിന്‍
നരിച്ചീറുണര്‍ച്ചകള്‍
അറ്റമില്ലാതെഴു–
മോര്‍മ്മത്തുടര്‍ച്ചകള്‍
നീറിപ്പിടഞ്ഞും
നിറങ്ങള്‍ വിടര്‍ത്തിയും
കൂടെ നിഴല്‍പോലെ.
പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
അരവിന്ദൻ കെ എസ് മംഗലത്തിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക