വഴിവിളക്കിന്റെ പാട്ട്- അനിത കെ. വിശ്വംഭരന്‍
അനിത കെ. വിശ്വംഭരന്റെ കവിതാസമാഹാരമാണ് വഴിവിളക്കിന്റെ പാട്ട്. ഇന്നിന്റെ കാലഘട്ടത്തോട് കലഹിക്കുന്ന ശക്തമായ ഒരുപിടി കവിതകളാണ് വഴിവിളക്കിന്റെ പാട്ട്. സാമൂഹികമായ ജാഗ്രതയോടെ സദാ മിഴിഞ്ഞിരിക്കുന്ന കണ്ണ് എന്ന നിര്‍വചനമാണ് കവിക്ക് യോചിക്കുന്നത്. ഈ മിഴിവിന്റെ കനല്‍ക്കാഴ്ചകള്‍ ആറാത്ത ഊര്‍ജ്ജത്തോടെ അവതരിപ്പിക്കുന്നതില്‍ അനിത മികവുപുലര്‍ത്തി. അത് സ്ഥിരമായ ഒരവബോധത്തിന്റെ ഇത്തരവാദിത്തം മാത്രമായിട്ടല്ല, സമകാലികമായ പ്രതികരണത്തിന്റെ ഊഷ്മളതയായിട്ടും ഒട്ടേറെ കവിതകളില്‍ ജ്വലിക്കുന്നു.
അനിത എഴുതുന്നത് അടുത്ത കാലത്തുമാത്രമാവാം; പക്ഷേ മലയാള കവിതയിലെ മഹാദര്‍ശനങ്ങളുടെ പൈതൃകം അറിഞ്ഞോ അറിയാതെയോ അവര്‍ ആത്മസാല്‍ക്കരിച്ചിരിക്കുന്നു എന്ന് കെ.പി ശങ്കരന്‍ അവതാരിക കുറിക്കുന്നു. വീണ്ടെടുപ്പുകള്‍, ഡെത്ത് സര്‍ട്ടിഫിക്കറ്റ്, ഒരു മദ്ധ്യപൂര്‍വ്വേഷ്യന്‍ സ്‌കെച്ച്, നടുക്കം വിടാതെ തുടങ്ങി 64 കവിതകളാണ് വഴിവിളക്കിന്റെ പാട്ട്.
Comments are closed.