DCBOOKS
Malayalam News Literature Website

വഴിവിളക്കിന്റെ പാട്ട്

 

കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ ആയൂര്‍വ്വേദ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ അനിത കെ വിശ്വംഭരന്റെ പുതിയ കവിതാ സമാഹാരം വഴിവിളക്കിന്റെ പാട്ട് പുറത്തിറങ്ങി. ഡി സി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കവിതാപുസ്തകത്തില്‍ അമ്പതിലധികം കവിതകളാണുള്ളത്.

വീണ്ടെടുപ്പുകള്‍, ബാന്ധവം, വെളിപാട്, മഴവില്ല്, മടക്കം, യാത്ര, അപൂര്‍ണ്ണം, മഴ, മൂന്നാം ഭാവം, ഇദം ന മ്മ, മണിമുഴക്കം എന്നിങ്ങനെ നീളുന്നു കവിതകള്‍. ശബളസംവേദനത്തിന്റെ സാക്ഷ്യങ്ങള്‍ എന്നപേരില്‍ കെ പി ശങ്കരന്‍ എഴുതിയ പഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഇത് പുസ്തകത്തെയും ഇതിലെ കവിതകളെയും അടുത്തറിയാന്‍ സഹായിക്കുന്നു.

”സാമൂഹികമായ ജാഗ്രതയോടെ സദാ മിഴിഞ്ഞിരിക്കുന്ന കണ്ണ് എന്ന നിര്‍വചനമാണല്ലോ കവിക്കുശരിക്കും നിരക്കുക. ഈ മിഴിവിന്റെ കനല്‍ക്കാഴ്ചകള്‍ ആറാമത്തെ ഊര്‍ജ്ജത്തോടെതന്നെ അവതരിപ്പിക്കുന്നതില്‍ അനിത അലസയല്ലതന്നെ. അത് സ്ഥിരമായ ഒരവബോധത്തിന്റെ ഉത്തരവാദിത്വം മാത്രമല്ല,സമകാലികമായ പ്രതികരണത്തിന്റെ ഊഷ്മളതയായിട്ടും ഒട്ടേറെ കവിതകളില്‍ ജ്വലിക്കുന്നു…അനിത എഴുതുന്നത് അടുത്തകാലത്തുമാത്രമാവാം. പക്ഷേ, മലയാള കവിതയിലെ മഹാദര്‍ശനങ്ങളുടെ പൈതൃകം അറിഞ്ഞോ അറിയാതെയോ അവര്‍ ആത്മസാക്ഷാത്ക്കരിച്ചിരിക്കുന്നു. എന്ന് കെ പി ശങ്കരന്‍ കുറിക്കുന്നു…

 

Comments are closed.