വർത്തമാനപുസ്തകം: പ്രശാന്ത് ചിന്മയൻ നോവലിൽ ഒതുക്കുന്ന ചരിത്രകാലം
പ്രശാന്ത് ചിന്മയന്റെ ആദ്യ നോവല്‍ ‘വര്‍ത്താമനപുസ്തക’ ത്തിന് ജോണി എം എല്‍ എഴുതിയ വായനാനുഭവം
സൽമാൻ റുഷ്ദിയുടെ ‘അര്‍ദ്ധരാത്രിയുടെ സന്തതികള്‍’ (Midnight’s Children) ഇന്ത്യ (ഒപ്പം പാകിസ്ഥാനും) സ്വതന്ത്രമാകുന്ന ആഅര്‍ദ്ധരാത്രി, രാജ്യംചരിത്രവുമായി ഒരു നേര്‍ക്കാഴ്ച നടത്തുന്ന ആരാത്രി ജനിച്ചകുട്ടികളുടെ ജീവിതയാത്രയെക്കുറിച്ചുള്ള കഥയാണ് പറയുന്നത് . ഒരു പക്ഷെ റുഷ്ദിയുടെ ‘സുവര്‍ണ്ണസദനം’ (The Golden House) എന്ന നോവല്‍ വരെയും കഥാപാത്രങ്ങള്‍ചരിത്രജീവിതങ്ങളാണ്ജീവിക്കുന്നത്.അവര്‍ക്ക്ചരിത്രത്തിന്റെ ഗതിയില്‍ നിന്നും ബലതന്ത്രങ്ങളില്‍ നിന്നും സ്വതന്ത്രമായൊരു നിലനില്‍പ്പില്ലതന്നെ. നോവലുകള്‍ക്ക്ചരിത്രത്തെകഥയാക്കാന്‍ കഴിയുന്നു; രാഷ്ട്രീയത്തിനാകട്ടെ കഥയെ ചരിത്രമാക്കാനും. അതിനു രണ്ടിനും നല്‍കേണ്ടി വരുന്ന വില വലുതാണെന്ന് കാലം നിരന്തരം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. പ്രശാന്ത്ചിന്മയന്‍ എഴുതിയ’വര്‍ത്തമാനപുസ്തകം’ എന്ന നോവല്‍ (ഇത് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ കൂടിയാണ്) ലോകസാഹിത്യത്തിലെ പല മികച്ച കൃതികളും ചെയ്യുന്നത്പോലെ ചരിത്രത്തെ ആഖ്യാനത്തിന്റെ ഒരുനൂറ് കഥാപാത്രകാചങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു.
തെറ്റിദ്ധരിക്കേണ്ട, ഒരാളുടെ ആദ്യനോവലിനെ വിശ്വസാഹിത്യം എന്ന് വിളിച്ചു എന്നെന്നേയ്ക്കുമായി നശിപ്പിക്കാനുള്ള കുത്സിതശ്രമം അല്ല എന്റേത്, മറിച്ച് ഏതു നല്ലൊരു സാഹിത്യ കൃതിയും ചരിത്രനിരപേക്ഷമാകാത്തതുപോലെ ‘വര്‍ത്തമാനപുസ്തകവും’ ചരിത്രത്തിനെ ആഖ്യാനത്തിന്റെ പ്രാദേശികഭൂമികയിലേയ്ക്ക് നീക്കിനിര്‍ത്തുന്നു. മറ്റവസരങ്ങളില്‍ തൃണസമാനമായി ജീവിച്ചുമരിച്ചുപോകാവുന്ന മനുഷ്യജന്മങ്ങള്‍ വ്യക്തതയോടെയും വ്യതിരിക്തതയോടെയും സ്വന്തം ജീവിതങ്ങളെ ദേശചരിത്രത്തിലേയ്ക്ക് ലയിപ്പിച്ചു സാര്‍ത്ഥകമാകുന്നു.
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള, കിള്ളിയാറിന്റെ കരയില്‍കിടക്കുന്ന കഥാസമൃദ്ധമായ കിള്ളിയോട് എന്ന ഗ്രാമമാണ് ‘വര്‍ത്തമാനപുസ്തകത്തിന്റെ’ കഥാപരിസരം. മക്കോണ്ടയോട്ഉപമിക്കാന്‍ പലര്‍ക്കും വ്യഗ്രത തോന്നിയേക്കാവുന്ന ഒരിടം. എന്നാല്‍ മക്കോണ്ട ഒരുഉട്ടോപ്യ ആണ്; അത് അതീതയാഥാര്‍ഥ്യങ്ങളെ പേറുന്ന ഒരുഇടമാണ്. അവിടെ ചോരയ്ക്ക് തെരുവിലൂടെ ഒഴുകിഅമ്മയുടെ വിരല്‍ത്തുമ്പുവരെ ചെന്ന്മുട്ടാം. അവിടെ അടുക്കള വലിച്ചുകൊണ്ട്പോകുന്ന നീളന്‍വണ്ടികള്‍ക്ക് മനുഷ്യരുടെ സ്വപ്നങ്ങളിലൊക്കെകയറിവരാം. എന്നാല്‍ കിള്ളിയോട് ഒരുയഥാര്‍ത്ഥസ്ഥലമാണ്. അവിടെ ഫൈസല്‍ എന്നൊരു ആദര്‍ശ വാദിയായ കമ്മ്യൂണിസ്റ്റ്യുവാവിന്റെ ചോരവീണാല്‍ അത്ഒഴുകിതന്റെ ഉമ്മായുടെ കാല്‍ചുവടുവരെ എത്താന്‍ശ്രമിക്കില്ല. അത്വഴിയിറമ്പില്‍ മുട്ടുകുത്തിനിന്ന് ഒരു രക്തസാക്ഷിയായി നിലവിളിച്ചേയ്ക്കാം എന്ന്മാത്രം. നട്ടുച്ചനേരത്ത്അസനാരുടെയും ഭാര്യയുടെയും അവരുടെ പെണ്‍മക്കളുടെയും ഫൈസല്‍ വിവാഹം കഴിയ്ക്കുന്ന ഇന്ദുവിന്റേയും ഇടയിലേക്ക് കൂട്ടക്കരച്ചിലിന്റെ പ്രേതസഞ്ചാരങ്ങള്‍ ഉണ്ടാകാം. പിന്നീട്, ആ ഓര്‍മ്മകളെയൊക്കെ മറികടന്ന്അവര്‍ അതിജീവിച്ചേയ്ക്കാം. അപ്പോഴൊക്കെയും ഒരാള്‍മാത്രം ബാക്കിയാവുന്നു;അയാള്‍സാക്ഷിയുംആകുന്നു. സാക്ഷിയ്ക്ക്മാത്രമേബാക്കിയാകാന്‍കഴിയൂ. അല്ലാത്തവര്‍കഥയില്‍ അലിഞ്ഞു ഉപ്പുപാവപോലെ ഇല്ലാതായേയ്ക്കാം.
കഥയില്‍ബാക്കി വന്നസാക്ഷിയാണ്ജയപ്രകാശ്. അയാള്‍മറ്റൊരിടത്ത്നിന്ന് (ഡല്‍ഹിയില്‍നിന്ന്)തീവണ്ടിയില്‍ നാട്ടില്‍വരികയാണ്. ഇന്ദുവിന്റെ മകളുടെ കല്യാണമാണ്. ഇന്ദുവും ജയപ്രകാശും ജനിയ്ക്കുന്നത് (സലിംസിനായിയെ) അനുസ്മരിപ്പിച്ചുകൊണ്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥപ്രഖ്യാപിച്ച അന്ന് രാത്രിയാണ്. മകളുടെ പേറെടുക്കാന്‍ വന്ന പതിച്ചിപ്പാറുഅമ്മയുടെ പേറെടുത്തുകൊണ്ട് തന്റെ സൂതീകര്‍മ്മത്തുടരില്‍ മകളെയുംകണ്ണിചേര്‍ക്കുന്നു. ഏതാനുംമിനിറ്റുകളുടെ വ്യത്യാസത്തില്‍ നീര്‍ക്കുടം പൊട്ടിയ അമ്മയും മകളും തലമുറകളുടെ ജനിതകധാരയുടെ വിടവുകളെചരിത്രവര്‍ത്തമാനത്തിന്റെ ഭീഷണത്വം കൊണ്ട് മായ്ച്ചുകളയുന്നു. ഏകാധിപതിയായ വേലപ്പന്‍പിള്ളയുടെ (മണ്ഡലക്കമ്മീഷന്‍വന്നാല്‍ നായന്മാരുടെ കാര്യം ശൂവായെന്നു പില്‍ക്കാലത്ത് വിശ്വസിക്കുന്ന ഒരാള്‍) മകള്‍ക്ക് ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പേര് കിട്ടുന്നത് അന്വര്‍ത്ഥം തന്നെ. വേലപ്പന്‍പിള്ളയുടെ മകളുടെ ഭര്‍ത്താവും റെബലുമായ ദേവന്‍പിള്ളയ്ക്ക് പിറന്ന മകന് ജയപ്രകശ് നാരായണനെ സൂചിപ്പിക്കുന്ന സംപൂര്‍ണ്ണക്രാന്തികാരിയുടെ പേരല്ലാതെ മറ്റെന്താണ് നല്‍കാന്‍ കഴിയുക.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമല്ലെന്നു പറഞ്ഞുകൊണ്ട്ഗാന്ധിജിയ്ക്ക്ഒരുവിപരീതദ്വന്ദംസൃഷ്ടിച്ചത്അംബേദ്കര്‍ആയിരുന്നു. എന്നാല്‍അംബേദ്കര്‍ഇല്ലാത്തഈനോവലില്‍ പുറംജാതികള്‍ പ്രേഷിതത്വത്തിലേയ്ക്ക്തിരിയുന്നുണ്ട്.അതല്ലാതെ അവര്‍ക്ക്വേറെ മാര്‍ഗ്ഗമില്ലെന്ന അവസ്ഥ.അല്ലെങ്കില്‍ സതികുമാരിയെ പ്രണയിച്ച മൊണ്ടിനടേശന്റെ അവസ്ഥയുണ്ടാകും.കിള്ളിയോട്മുക്ക്(കവല)അത്രനന്മകള്‍നിറഞ്ഞതല്ല.ചിലമിഡില്‍വേവ് സിനിമകളിലെന്നപോലെ കാരിക്കേച്ചര്‍ അവസ്ഥയില്‍ ചെന്ന്നില്‍ക്കുന്ന ഒരുഗ്രാമചത്വരം അല്ല കിള്ളിയോട്മുക്ക്. അവിടെ യാഥാര്‍ത്ഥമനുഷ്യര്‍ ഉണ്ട്. എന്നാല്‍ അവര്‍സ്വയം കാരിക്കേച്ചറുകള്‍ ആകാന്‍ശ്രമിക്കുന്നതിനെ പ്രശാന്ത്ചിന്മയന്‍ നര്‍മ്മം നിറഞ്ഞഭാഷയില്‍ എഴുതിയിടാന്‍ മടിക്കുന്നില്ല. ബാര്‍ബര്‍ ശശി ഒടുവില്‍ ആയിത്തീരുന്നത് ഒരുഗാര്‍ഹികാസമുച്ചയത്തിന്റെ കാവല്‍ക്കാരന്‍ആണെങ്കിലും അയാള്‍നിരന്തരം സാഹിത്യശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്. അയാള്‍ എഴുതിയ ആധുനികനാടകത്തിന്റെ പേര്അയാളുടെ ജീവിതം പോലെതന്നെ ‘പ്രഹേളിക’ എന്നായിരുന്നു. തന്റെമകന്റെ നാടകം ആസ്വദിക്കാന്‍ വേണ്ട ബൗദ്ധികനിലവാരം നാട്ടുകാര്‍ക്കില്ലാതെ പോയതില്‍പരിഭവിക്കുന്നുണ്ട് ശശിയുടെ’അമ്മ.
ആയിരത്തിതൊള്ളായിരത്തിഎഴുപത്തിയഞ്ചില്‍ ആരംഭിക്കുന്ന കഥ തൊണ്ണൂറുകളുടെ തുടക്കത്തിലാണ്ചെന്ന്നില്‍ക്കുന്നത്.ആഗോളവല്‍ക്കരണത്തിനെതിരെയുള്ള സമരങ്ങളും മറ്റുമൊക്കെ സജീവമാകുന്നതിനിടയില്‍ കിള്ളിയോട്പരിസരങ്ങളിലെവയലുകളെല്ലാം നികന്നുകഴിഞ്ഞു.അവിടെയെല്ലാംഗാര്‍ഹികസമുച്ചയങ്ങള്‍വന്നുനിറഞ്ഞു.
പഴയസഖാക്കന്മാര്‍കാറുകളില്‍ സഞ്ചരിച്ചുതുടങ്ങി. കുറ്റബോധമായിരിക്കണം അവര്‍ക്കെല്ലാം എന്തെന്നില്ലാത്തതിടുക്കം നല്‍കിയത്. ഈകാലയളവിലൂടെയാണ്ജയപ്രകാശും ഇന്ദുവുംവളരുന്നതുംലോകത്തെഅറിയുന്നതും.ദേവന്‍പിള്ളയുടെ അച്ചടിശാലയില്‍ ക്രമേണ ജോലി കുറയുകയാണ്.അത്ഓഫ് സെറ്റിന്റെവരവിനെസൂചിപ്പിക്കുന്നു. ടെലിവിഷന്റെ വരവിലൂടെ ക്രിക്കറ്റും രാമായണവും മഹാഭാരതവുമെല്ലാം ദൈനംദിനയാഥാര്‍ഥ്യങ്ങള്‍ ആകുന്നു. ആളുകള്‍ നല്ല സിനിമകള്‍ കാണുന്നു. പിന്നെ നല്ലപരസ്യങ്ങളും കാണുന്നു. അപ്പോഴെല്ലാം മാറുവാന്‍ കൂട്ടാക്കാതെ ജീവിക്കുകയാണ്വേലപ്പന്‍പിള്ള. ഗംഗാധരന്‍നായര്‍ എന്നസാത്വികന്‍ ഒരു കൊലപാതകി കൂടിയാണെന്ന്അറിയുമ്പോള്‍ നമുക്ക്ഗ്രാമത്തിന്റെ ഉള്ളടരുകളിലെ രഹസ്യങ്ങളും ക്രൗര്യങ്ങളും തിരിയുന്നു.ഗംഗാധരന്‍നായരുടെ മകനായ പ്രഹ്ലാദന്‍ ആക്രൂരതയുടെ ജീവിക്കുന്ന രൂപമാണ്. ശരിയുടെ മിഥ്യാകവചത്തിനുള്ളില്‍ ജീവിക്കുന്ന പിതാവിനെ മകന്‍ ജീവിതം കൊണ്ട് ഒറ്റുകയാണെന്ന് തോന്നും. ഒടുവില്‍ ദുര്‍മരണങ്ങള്‍ അവരെകാത്തിരിക്കുന്നു.
ധാരാളം കഥാപാത്രങ്ങളുള്ള നോവല്‍ ആരുടെയെങ്കിലും കഥയെ സവിശേഷമായി പിന്തുടരാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അവരില്‍ ഒരാള്‍പോലും പ്രശാന്തിന്റെ കണ്ണില്‍ അപ്രസക്തരും ആകുന്നില്ല.വേലപ്പന്‍പിള്ളയുടെ ഏകശാസനത്തിനുകീഴില്‍ പേടിച്ചുവിറച്ചുകഴിയുന്ന അച്യുതന്‍, കേശവന്‍, കൃഷ്ണന്‍ തുടങ്ങിയ ആണ്‍മക്കള്‍. അച്യുതന്‍ ഒടുവില്‍ വിവാഹംകഴിക്കുന്നു. അയാളുടെ ആദ്യരാത്രിയിലേയ്ക്ക്തന്റെ അവിഹിതഗര്‍ഭത്തിന്റെ പുളിപ്പ് ഛര്‍ദ്ദിച്ചൊഴിയ്ക്കുന്ന വധു. പിന്നീട് അയാള്‍ വിവാഹമോചനം നേടിയപെണ്ണായജയന്തിയെകല്യാണംകഴിയ്ക്കുന്നു. അടങ്ങിയൊതുങ്ങി നിന്ന ജയന്തി ഒടുവില്‍ അച്യുതന്‍പിള്ളയെ ആണാക്കിയെടുക്കാന്‍ നോക്കുന്നു.വേലപ്പന്‍പിള്ളയുടെ മുഖത്ത്നോക്കി തൊട്ടുപോകരുത്എന്ന്പറഞ്ഞുകൊണ്ട്പെട്ടിയും എടുത്ത്ഇറങ്ങുന്നജയന്തി(നോറാഎന്ന്വിളിക്കാന്‍തോന്നും), പിന്നാലെ തൊഴുത്തില്‍ നിന്ന്കാളകളെയും അഴിച്ചു നുകവും തോളില്‍ വെച്ച്ഇറങ്ങിപ്പോകുന്ന അച്യുതന്‍.നോവലിലെപ്രധാനഒരുരംഗമാണ്ഇതെന്ന്ഞാന്‍കരുതുന്നു.ഈ ഗൗരവത്തിന്റെ മറുപുറത്താണ് മുരളി എന്ന ആശാരിപ്പയ്യന്‍ അസ്തിത്വവാദം അടിച്ചു ഭ്രാന്തായി(എം) മുകുന്ദനെ കാണാന്‍ ഡല്‍ഹിയ്ക്ക് പോകുന്നത് (സത്യത്തില്‍ നാടുവിട്ടു പോവുകയാണ്-അരവിന്ദനെപ്പോലെ). അവിടെ ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററിന്റെ മുന്നില്‍വെച്ച്, കോട്ടുംസൂട്ടും അണിഞ്ഞു, മുടിവെട്ടി, ഷേവ്‌ചെയ്തു തികച്ചും മാന്യനായി യാതൊരു അസ്തിത്വദുഃഖവും ഇല്ലാതെ ഓഫീസിലേയ്ക്ക് കയറിപ്പോകുന്ന മുകുന്ദനെ കണ്ടതോടെ ഭൂതമിറങ്ങിയ മുരളി തിരികെ കിള്ളിയോട്വന്നുപ്ലംബര്‍ ആയി മാറുന്നത് ഗംഭീരം എന്ന് എനിയ്ക്ക്തോന്നി.
നരേന്ദ്രന്‍ എന്ന എലെക്ട്രിഷ്യന്‍ ബോംബെയില്‍ നിന്ന്വന്നു ചെറുതായി ശാഖതുടങ്ങുന്നത്,അതിലേയ്ക്ക്കൃഷ്ണന്‍ആകര്‍ഷിക്കപ്പെടുന്നത്,ക്ഷേത്രത്തിലെ ഉത്സവത്തിന്കാവിക്കൊടികെട്ടുന്നത്,അതിനൊപ്പംചുവപ്പ്കൊടികൂടി കെട്ടിസമവായം കണ്ടെത്താന്‍ പോലീസ്ശ്രമിക്കുന്നത്,അക്രമരാഷ്ട്രീയംതിരനോട്ടം നടത്തുന്നത്, പാരിസ്ഥിതിക ഇടത്പരാജയപ്പെടുന്നത്, കുന്തിലീലയും മക്കളും ആത്മീയസാമ്രാജ്യംകെട്ടിപ്പടുക്കുന്നത്തുടങ്ങി ഒരുകാല്‍നൂറ്റാണ്ടിനുള്ളില്‍ സംഭവിക്കാവുന്നതെല്ലാം പ്രശാന്ത്ചിന്മയന്‍വളരെവിദഗ്ദ്ധമായി ഈ’വര്‍ത്തമാനപുസ്തകത്തില്‍’ വിവരിച്ചിരിക്കുന്നു. പാരായണക്ഷമത ഏറെയുള്ള ഈനോവല്‍ വായനക്കാര്‍ നെഞ്ചേറ്റും എന്നതില്‍ യാതൊരു സംശയവും ഇല്ല. എങ്കിലുംഈനിരൂപണം അവസാനിപ്പിക്കുന്നതിന്മുന്‍പ്നോവല്‍ ഭാഷയെസംബന്ധിച്ചുണ്ടാകുന്ന ചിലപരാമര്‍ശങ്ങളെക്കൂടി പരിഗണിക്കണം എന്ന്തോന്നുന്നു. ഇപ്പോള്‍ നോവലിസ്റ്റുകള്‍ ഒക്കെ പ്രാദേശികഭാഷയില്‍ എഴുതാന്‍ വ്യഗ്രതകാട്ടുന്നകാലമാണ്. ബഹുസ്വരതയും ഉത്തരാധുനികതയും വികേന്ദ്രീകൃത ആഖ്യാനതന്ത്രങ്ങളും ഒക്കെ ഇതിനെ ഉറപ്പിക്കുന്നു. എന്നാല്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് പോലെ പ്രാദേശികഭാഷയെ ഉപയോഗിക്കുന്നത്സിവിരാമന്‍പിള്ളമുതല്‍ഇങ്ങോട്ട്ഏതാണ്ട് എല്ലാനോവലിസ്റ്റുകളും ചെയ്തിട്ടുള്ളതാണ്. പ്രാദേശികഭാഷാഭേദം കൂടാതെ നോവലുകള്‍ക്ക് നലനില്‍ക്കാന്‍ ആകില്ല എന്നതാണ് സത്യം.ചിമമാന്‍ഡാ ഗോസി അദീചെയുടെയും ബെന്‍ ഓക്രിയുടെയും യോക്കോ ഓഗാവയുടെയും ജാക്ക് കെറോക്കിന്റെയും ജിവിവേകാനന്ദന്റെയും എന്ന്വേണ്ടകൊള്ളാവുന്ന ഏതൊരുനോവല്‍ വായിച്ചാലും പ്രാദേശികഭാഷാ ആവിഷ്‌കാരങ്ങള്‍കാണാന്‍ കഴിയും. എന്നാല്‍ കൊളോക്കിയല്‍ അഥവാ സംസാരഭാഷ അതേപടി ഉപയോഗിക്കുന്നത് ഒരു പുതിയപരീക്ഷണമായി ചിലര്‍ കാണുന്നുണ്ട്. ഭാഗ്യവശാല്‍ പ്രശാന്ത് കിള്ളിയോട്പരിസരങ്ങളിലെ സംസാരഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊരു ആറാട്ട് നടത്താന്‍ ശ്രമിച്ചിട്ടില്ലെന്നത് ആശ്വാസം നല്‍കുന്നു.
Comments are closed.