‘വര്‍ത്തമാന പുസ്തകം’ ഇ.സന്തോഷ് കുമാർ പ്രകാശനം ചെയ്തു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രശാന്ത് ചിന്മയന്റെ’ വര്‍ത്തമാന പുസ്തകം‘ എന്ന നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍
ഇ.സന്തോഷ് കുമാറില്‍ നിന്നും എസ്.ആര്‍.ലാല്‍ പുസ്തകം സ്വീകരിച്ചു.
നാലു ദശാബ്ദക്കാലത്തെ കേരളീയ ജീവിത പരിസരങ്ങളെ കൃത്യവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്ന ഈ നോവല്‍, ഒരാളല്ല, ഒരു തലമുറ തന്നെ എഴുതിയ നോവലായി കണക്കാക്കാമെന്ന് ഇ. സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ശ്രീകണ്ഠന്‍ കരിക്കകം അധ്യക്ഷനായ ചടങ്ങില്‍ പ്രതാപന്‍ പുസ്തകം പരിചയപ്പെടുത്തി.വിനു എബ്രഹാം, ജേക്കബ് എബ്രഹാം, വി. ഷിനിലാല്‍, വി.എസ്.അജിത്, പ്രശാന്ത് ചിന്മയന്‍ എന്നിവര്‍ പങ്കെടുത്തു.
നഷ്ടങ്ങളുടെ ഓര്‍മകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ട് സ്വന്തം നാടിന്റെ വേരുകളിലേക്ക് ഓര്‍മകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതിസഞ്ചാരമാണ് ‘വര്‍ത്താമനപുസ്തകം’ എന്ന നോവല്‍. മനുഷ്യനും മനുഷ്യനും പരസ്പരം സ്‌നേഹിക്കുകയും കലഹിക്കുകയും കബളിപ്പിക്കുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന മറയില്ലാത്ത ഗ്രാമജീവിതത്തിന്റെ വാങ്മയ ചിത്രങ്ങളിലൂടെ വേണം വായനക്കാരന് ഇതിലെ കഥാപാത്രങ്ങളുടെ മനസ്സിലേക്കു സഞ്ചരിക്കാന്‍.
വലിയ ലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠകളില്ലാത്ത സാധാരണ മനുഷ്യര്‍, അവര്‍പോലുമറിയാതെ അവരുടെ ജീവിതംകൊണ്ട് നാടിന്റെ രാഷ്ട്രീയ, സാംസ്കാരിക ഗതിവിഗതികളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതു കാണാം. ചരിത്രത്തിന്റെ അനിവാര്യമായ വഴിയില്‍ വെറും മണ്ണില്‍ ചവിട്ടിയാണ് ഇതിലെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. അവരെ താങ്ങിനിര്‍ത്തുന്ന ലോകം അവരറിയാതെ കാലത്തോടൊപ്പം സഞ്ചരിക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.