മലബാര്‍ കലാപത്തിന്റെ ഇന്നും അടങ്ങാത്ത അലയൊലികള്‍! കൂടുതല്‍ അറിയാന്‍ ‘ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’ ; ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം
1921 -ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും ചരിത്രത്തെ ആഴത്തില്‍ പഠിക്കാനും സഹായിക്കുന്ന എം. ഗംഗാധരന്റെ ‘വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’ ഇപ്പോള്‍ ഡി സി ബുക്‌സ് ഓൺലൈൻ ബുക്ക്‌സ്‌റ്റോറിൽ നിന്നും സ്വന്തമാക്കാം
1921ൽ തിരൂരങ്ങാടിയിൽ ആരംഭിച്ച മലബാർ കലാപത്തിന്റെ അലയൊലികൾ ഇന്നും പലരൂപത്തിൽ സമൂഹത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കർഷക കലാപം, സാമൂദായിക ലഹള, ജന്മിത്വ വിരുദ്ധ കലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള കലാപത്തെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും ഇന്നും തുടരുകയാണ്. ആ കലാപത്തിലെ കലാപകാരികളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവർ. ഇവരുടെ സംഭാവനകളെക്കുറിച്ചുള്ള ചരിത്ര വ്യാഖ്യാനങ്ങളുടെ തുടർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു.
മലബാർ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരൻ അവതരിപ്പിക്കുന്നു. മലബാർ കലാപത്തിന്റെ നൂറാം വാർഷികവേളയിൽ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചർച്ചകൾക്ക് വസ്തുതപരമായ പിൻബലം നൽകുവാൻ ഈ പുസ്തകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഡി സി ബുക്‌സ് ഓൺലൈൻ ബുക്ക്‌സ്‌റ്റോറിൽ നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദർശിക്കുക
Comments are closed.