‘വന്യതയുടെ ഇന്ദ്രജാലം’; പുസ്തകപ്രകാശനം സെപ്റ്റംബര്‍ 7ന്
എന്‍ എ നസീറിന്റെ ‘വന്യതയുടെ ഇന്ദ്രജാലം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 7 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ.എന്‍ ജയരാജ്, ലതിക സുഭാഷ്, പി ധനേഷ് കുമാര്‍, അഞ്ജന ശശി, ഫാ.ഡോ.കെ.എം ജോര്‍ജ്, എന്‍ എ സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സാണ് പ്രസാധകര്‍. ഗ്രന്ഥകര്‍ത്താവിന്റെ കൈയൊപ്പോടെ പുസ്തകം സ്വന്തമാക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വനസ്ഥലികളിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങളാണ് ‘വന്യതയുടെ ഇന്ദ്രജാലം’. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍. അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഫാ. കെ എം ജോര്‍ജ് അവതാരികയില്‍ ഇങ്ങനെ എഴുതുന്നു-
“സ്നേഹത്തിൽ ഭയമില്ല. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു. ഭയം ശിക്ഷയോടു ബന്ധപ്പെട്ടതുകൊണ്ട് ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല” എന്നൊരു പ്രസിദ്ധമായ ബൈബിൾ വാക്യമുണ്ട്. ഇത് എഴുതിയത്, ക്രിസ്തുവിന്റെ ഏറ്റം ഇളയ ശിഷ്യനായിരുന്ന യോഹന്നാനാണ്. അദ്ദേഹം ക്രിസ്തുവിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നവനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വന്യതയെ സ്നേഹിച്ച് അതിന്റെ നെഞ്ചിൽ ചാരുന്നവർക്ക് വനഭയമില്ല എന്നു എൻ. എ. നസീർ അനുഭവിച്ചു കാണിച്ചുതരുന്നു.”
Comments are closed.