മാന്ത്രികതയിൽ വിരിഞ്ഞ കഥകൾ
വിവേക് ചന്ദ്രന്റെ ‘വന്യം’ എന്ന ചെറുകഥാസമാഹാരത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം
ആ നഗരം മന്ത്രികന്റേതായിരുന്നില്ല .പുക മഞ്ഞുള്ള പ്രഭാതങ്ങള്‍ അന്യേഷിച്ചു വന്നതായിരുന്നു മദ്ധ്യവയസ്‌കനായ അയാള്‍ അവിടെ. ചെറുപ്പം ചെലവിട്ടത് വലിയ ജാലകങ്ങളുള്ള വീടുകളിലായിരുന്നതുകൊണ്ടാവണം, തന്റെ കാഴ്ചകള്‍ക്കൊക്കെ ചതുരവടിവുള്ള അതിരുകള്‍ വേണമെന്ന് അയാള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ കഥാസമാഹാരമായ വന്യത്തിലെ പ്രഭാതത്തിന്റെ മണം എന്ന കഥയുടെ തുടക്കം ആണിത്. പുകമഞ്ഞുള്ള പ്രഭാതത്തിന്റെ മണം ആസ്വദിപ്പിച്ചു കൊണ്ട് ആണ് വിവേകിന്റെ മാന്ത്രികയില്‍ വിരിഞ്ഞ മനോഹര ആറ് കഥകള്‍ ഒഴുകുന്നത്. വിവേകിന്റെ എഴുത്തിന്റെ മാന്ത്രിക ശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും, വേവലാതികളും ഹൃദയസ്പര്‍ഷിയായ കഥകളായി അവതരിപ്പിക്കുന്നു. മായാജാലങ്ങളിലൂടെ മന്ത്രിക സൃഷ്ടിക്കുന്ന കഥകളിലൂടെ വിവേക് വായനക്കാരെ മറ്റൊരു ലോകത്തേക്കാനയിക്കുന്നു. വിവേക് പറഞ്ഞ കഥകള്‍ വെറും കഥകളല്ല. അവ സമൂഹത്തില്‍ നിന്നും കണ്ടെടുത്ത അപചയങ്ങളുടെയും തിരസ്‌ക്കാരങ്ങളുടെയും ദൃശ്യവല്‍ക്കരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നൊമ്പരങ്ങളാണ്.
ഓരോ വരിയിലും വായനക്കാരെ പിടിച്ചിരുത്താനുള്ള മാസ്മരികത വിവേകിന്റെ കഥകള്‍ക്കുണ്ട്. ഭാഷയുടെ ലാളിത്യവും ശക്തിയും പുതുമയുള്ള ആഖ്യാനശൈലിയിലൂടെ വ്യത്യസ്തമായ ക്ലൈമാക്‌സ് സൃഷ്ടിച്ചിരിക്കുന്നു. ഒറ്റയിരുപ്പില്‍ വായിച്ചാസ്വദിക്കാവുന്ന കഥകളുടെ അവസാനം വരെ വായനക്കാരനില്‍ ആകാംക്ഷ നിലനിര്‍ത്തുന്നു.
പലപ്പോഴായി വിവേക് കണ്ട സ്വപ്നങ്ങള്‍ തന്റെതായ ശൈലിയില്‍ കഥകളാക്കി വായനക്കാരെ ആനന്ദിപ്പിക്കുന്നു. ഓരോ കഥയും നിരവധി കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ സത്യസദ്ധമായ മുഖം പ്രദര്‍ശിപ്പിക്കുന്നു.വന്യമായ രതിയുടെയും, ശരീര കാമനയുടെയും ഹിംസയുടെയും കഥയാണ് വന്യം.
മനുഷ്യരുടെ വന്യമായ പരിവര്‍ത്തനത്തെ ആവിഷ്‌ക്കരിക്കുന്ന കഥയുടെ ടൈറ്റിലാണ് കഥാസമാഹാരത്തെ ഘടിപ്പിച്ചിരിക്കുന്നത്. ഫാന്റസിയുടെ സാന്നിധ്യത്തില്‍ മനുഷ്യ മനസ്സുകളെ സ്പര്‍ഷിക്കുന്ന വിധത്തില്‍ എഴുതിയ കഥകള്‍ വായിക്കുമ്പോള്‍ ഒരു നിമിഷം വികാരഭരിതരാകുന്നു.
ആഖ്യാനത്തിലും പ്രമേയത്തിലും വായനക്കാരന്റെ മുന്‍ ധാരണകളെ തകിടം മറിക്കുന്ന രചനാ കൗശലത്തിലൂടെ മധുരാനുഭവങ്ങളാണ് വിവേകിന്റെ ഓരോ കഥകളും.
സമാഹാരത്തിന് അവതാരിക എഴുതിയ ഗുരുനാഥന്‍ എന്‍ ശശിധരന്റെയും,പഠനം നടത്തിയ പ്രിയ നിരൂപകന്‍ രാഹുല്‍ രാധാകൃഷ്ണന്റെയും എഴുത്ത് വിവേകിന് കിട്ടിയ ആദ്യ പുരസ്‌ക്കാരം ആണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.