‘വന്നേരിനാട്’; പുസ്തകപ്രകാശനം ഏപ്രില്‍ 23ന്
കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രം ‘വന്നേരിനാടി‘ – ന്റെ പുസ്തകപ്രകാശനം ഏപ്രില്‍ 23 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വന്നേരി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. മന്ത്രി എം ബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി.കെ.എ.റഹീമാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീർ മുഖ്യാതിഥിയാകും. പി നന്ദകുമാര്‍ എം എല്‍ എ, എന്‍ കെ അക്ബര്‍ എം എല്‍ എ തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികമായും എങ്ങനെ ഉണര്‍ന്നുവന്നുവെന്നും ഉയര്‍ന്നുവന്നുവെന്നും അന്വേഷിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് ‘വന്നേരിനാട്’. നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂര്‍വ്വകൃതി.
Comments are closed.