‘വല്ലി’; എം മുകുന്ദനും ഷീലാ ടോമിയും പങ്കെടുക്കുന്ന പുസ്തകചര്‍ച്ച മാര്‍ച്ച് 11ന്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഷീലാ ടോമിയുടെ ‘വല്ലി‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയെ ആസ്പദമാക്കി നടക്കുന്ന പുസ്തക ചര്‍ച്ച മാര്‍ച്ച് 11ന്. വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സിറ്റി സെന്ററിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ എം മുകുന്ദനും ഷീലാ ടോമിയും പങ്കെടുക്കും. ജയശ്രീ കളത്തിലാണ് ഷീലാടോമിയുടെ ‘വല്ലി’ എന്ന കൃതി അതേ പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ. ചര്‍ച്ചയ്ക്ക് ശേഷം നടക്കുന്ന ബുക്ക് സൈനിംഗ് സെഷനിലും ഇരുവരും പങ്കെടുക്കും. 2021 ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്റെ ‘ദല്‍ഹിഗാഥ’കളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘Delhi: A Soliloquy’ -എന്ന നോവലിനായിരുന്നു.
കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ഷീല ടോമിയുടെ ‘വല്ലി’ എന്ന നോവല്‍.
Comments are closed.